Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നര വയസുകാരിയെ...

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരൻ അറസ്റ്റിൽ; ആറുമാസത്തിനിടെ നിരവധി തവണ പീഡനത്തിന് ഇരയാക്കി

text_fields
bookmark_border
മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരൻ അറസ്റ്റിൽ; ആറുമാസത്തിനിടെ നിരവധി തവണ പീഡനത്തിന് ഇരയാക്കി
cancel

കൊല്ലം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതൃ സഹോദരൻ അറസ്റ്റിൽ. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി തവണ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.

കുട്ടി ശാരീരിക അസ്വസ്തകൾ പ്രകടപ്പിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. മാതാപിതാക്കൾ ആശവർക്കറെയും പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരെയും അറിയിക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ പീഡനത്തിരയായെന്ന് വ്യക്തമായി.

തുടർന്ന് നടന്ന കൗൺസിലിങ്ങിലാണ് പിതാവിന്റെ അനുജനാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന വിവരം പുറത്തുവരുന്നത്. കുളത്തുപ്പുഴ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകായിരുന്നു.

വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു അതിക്രമം നടന്നിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് കുട്ടി തനിച്ചായിരുന്നു വീട്ടിൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKollam newspocso case
News Summary - Father's brother arrested for sexually assaulting three-and-a-half-year-old girl
Next Story