കരൾ പകുത്തുതരാൻ ഉമ്മയുണ്ട്; സഹായത്തിനായി റിൻഷ സുമനസുകളെ തേടുന്നു
text_fieldsകോഴിക്കോട്: കരൾ നൽകാൻ ഉമ്മ തയാറായിട്ടും പണമില്ലാത്തതിനാൽ നീരുവന്ന് വീർത്ത ശരീരവുമായി ജീവിതത്തോട് മല്ലിേടണ്ട ഗതികേടിലാണ് പതിമൂന്നുകാരി ഫാത്തിമ റിൻഷ.
2013ലാണ് ഫാത്തിമ റിൻഷ കരൾരോഗ ബാധിതയാണെന്ന് അറിയുന്നത്. അന്നുതൊട്ടുള്ള ചികിത്സയാണ്. മാതാപിതാക്കളായ തസ്ലീനക്കും അബ്ദുൾ റഷീദിനും ഇപ്പോൾതന്നെ താങ്ങാവുന്നതിലേറെ ചെലവു വന്നിട്ടുണ്ട്.
കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ എത്രയും പെെട്ടന്ന് നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർേദശം. ഉമ്മയുടെ കരൾ റിൻഷക്ക് യോജിക്കുമോ എന്നറിയാനുള്ള പരിശോധനകൾക്കായി ചൊവ്വാഴ്ച ആശുപത്രിയിൽ അഡ്മിറ്റാവണം. രണ്ടു പേരുടെയും രക്തഗ്രൂപ്പുകൾ ഒന്നാണ്. എന്നാൽ മറ്റു പരിശോധനകൾ ബാക്കിയുണ്ട്. അത് വിജയകരമായി പൂർത്തിയായാലുടൻ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ പക്ഷം.
ശസ്ത്രക്രിയക്കായി 20ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇൗ തുക കണ്ടെത്താനുള്ള നെേട്ടാട്ടത്തിലാണ് കൂലിപ്പണിക്കാരനായ അബ്ദുൾറഷീദും ഭാര്യ തസ്ലീനയും.
സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
മാധ്യമം പബ്ലിഷർ ടി.കെ ഫാറൂഖിെൻറയും കുട്ടിയുടെ പിതാവ് റഷീദിെൻറയും പേരിൽ എസ്.ബി.ടി വെള്ളിമാട്കുന്ന് ശാഖയിൽ ജോയിൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 6780 2825945
IFSC : SBTR0001030
MICR : 673009030
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.