ബഷീറിനെ വണ്ടിയിടിച്ച് കൊന്ന പ്രതിയാണ് ആലപ്പുഴയിലെ റീജിയനൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാനാകുന്നതെന്ന് ഫാത്തിമ തഹിലിയ
text_fieldsമാധ്യമപ്രവർത്തകൻ ബഷീറിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എം.എസ്.എഫ് മുൻ ദേശീയ ഭാരവാഹി അഡ്വ. ഫാത്തിമ തഹിലിയ രംഗത്ത്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ട്രാൻസ്‌പോർട്ട് വാഹനങ്ങളെ നിയന്ത്രിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ജില്ലകളിൽ അതിന്റെ ചെയർമാൻ ജില്ലാ കലക്ടർ ആണെന്നും തഹിലിയ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആ നിലക്ക് ആലപ്പുഴ ജില്ലയിൽ ഇനി മുതൽ ആ ചെയർമാൻ സ്ഥാനത്ത് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കടന്നുവരുമെന്നും തഹിലിയ പരിഹസിക്കുന്നു.
തഹിലിയയുടെ പോസ്റ്റിന്റെ പൂർണ രൂപം:
മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ട്രാൻസ്‌പോർട്ട് വാഹനങ്ങളെ നിയന്ത്രിക്കാൻ റീജിയനൽ ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ കലക്ടറാണ് അതിന്റെ ചെയർമാൻ. കെ.എം ബഷീറിനെ വണ്ടിയിടിച്ച് കൊന്ന കേസിലെ പ്രതിയാണ് ആലപ്പുഴയിലെ റീജിയനൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിക്കപ്പെട്ടത്. ഈ സർക്കാർ പൊളിയല്ലേ മക്കളെ.
കൊലക്കേസ് പ്രതിയെ ആലപ്പുഴ ജില്ലാ കലക്ടർ പദവിയിൽ നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു. കോൺഗ്രസ് ശക്തമായ ഭാഷയിൽ നിയമനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.