‘വിജയരാഘവനെ കാണുമ്പോൾ രണ്ട് മീറ്റർ മാറി നടക്കണം; വിഷം മാത്രമാണ് അയാൾ ചീറ്റുന്നത്!’; രൂക്ഷ വിമർശനവുമായി ഫാത്തിമ തഹ്‌ലിയ
text_fieldsകോഴിക്കോട്: സി.പി.എം പി.ബി അംഗം എ. വിജയരാഘവന്‍റെ വിവാദ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. സി.പി.എം ഹിന്ദുത്വ മോഡ് ഓണാക്കിയിട്ടുണ്ടെന്നും സി.പി.എമ്മിന്റെ വർഗീയ മുഖങ്ങളായ വിജയരാഘവന് ഇനി ഓവർടൈം ഡ്യൂട്ടി ആകുമെന്നും തഹ്‌ലിയ ഫേസ്ബുക്കിൽ കുറിച്ചു.
നൈസായി വർഗീയത പറയുന്ന കാര്യത്തിൽ ബി.ജെ.പിക്ക് സി.പി.എമ്മിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഒരു സമുദായത്തെ പ്രതികൂട്ടിൽ നിർത്തി നാല് വോട്ട് വാങ്ങുന്ന പരിപാടി നിർത്തിക്കൂടെ. വിജയരാഘവനെ കാണുമ്പോൾ രണ്ട് മീറ്റർ മാറി നടക്കണമെന്നും വിഷം മാത്രമാണ് അദ്ദേഹം ചീറ്റുന്നതെന്നും ഫാത്തിമ തഹ്‌ലിയ പോസ്റ്റിൽ കുറിച്ചു.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സി.പി.എം ഹിന്ദുത്വ മോഡ് ഓണാക്കിയിട്ടുണ്ട്.
സി.പി.എമ്മിന്റെ വർഗീയ മുഖങ്ങളായ വിജയരാഘവന് ഇനി ഓവർടൈം ഡ്യൂട്ടി ആകും.
നൈസായി വർഗീയത പറയുന്ന കാര്യത്തിൽ ബി.ജെ.പിക്ക് സി.പി.എമ്മിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ബി.ജെ.പി പറയുന്നത് പോലെ മുസ്ലിംകളെ പൂർണ്ണമായും വർഗീയവൽക്കരിക്കാൻ സഖാക്കൾ മെനക്കെടാറില്ല.
പകരം എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ലാമിയെയും മാത്രം ആക്രമിക്കും. പക്ഷെ ലക്ഷ്യം എസ്.ഡി.പി.ഐയോ ജമാഅത്തെ ഇസ്ലാമിയോ അല്ല.
വയനാട് പാർലമെൻറ് മണ്ഡലം പോലെ മൂന്നും നാലും ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തിൽ രാഹുൽ ഗാന്ധി എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയെയും പോലെയുള്ള ചെറിയ പാർട്ടികളുടെ സഹായത്തോടു കൂടെയാണ് ജയിച്ചത് എന്ന് പറയുമ്പോൾ ലക്ഷ്യം ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അല്ല എന്ന് വ്യക്തമല്ലേ.
ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും കേരളത്തിൽ വളരുന്നു എന്ന് അമുസ്ലിങ്ങൾക്കിടയിൽ ഭീതി പരത്തി അമുസ്ലിം വോട്ടുകൾ ഏകീകരിക്കാനുള്ള വർഗ്ഗീയ ശ്രമമാണ് സി.പി.എം നടത്തുന്നത്.
ഒരു വ്യായാമ കൂട്ടായ്മയിൽ പോലും വർഗീയത കാണുന്ന സി.പി.എം നേതാക്കൾ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്. ഒരു സമുദായത്തെ പ്രതികൂട്ടിൽ നിർത്തി നാലു വോട്ട് വാങ്ങുന്ന പരിപാടി നിർത്തിക്കൂടെ കാവി കമ്യൂണിസ്റ്റുകളെ.
വിജയരാഘവനെ കാണുമ്പോൾ രണ്ട് മീറ്റർ മാറി നടക്കണം. വിഷം മാത്രമാണ് അയാൾ ചീറ്റുന്നത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.