ഫാത്തിമയുടെ മരണം: പ്രതികെള പിടികൂടിയില്ലെങ്കിൽ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പിതാവ്
text_fieldsതിരുവനന്തപുരം: ചെന്നൈയിലെ പൊലീസ് സ്േറ്റഷനിൽ നടന്നതെല്ലാം ദുരൂഹമാണെന്നും ഒരു പരിഷ്കൃത സമൂഹത്തിലും ഇത് തരമൊരു പൊലീസ് ഉണ്ടാകരുതേ എന്നാണ് അഭ്യർഥനയെന്നും മദ്രാസ് െഎ.െഎ.ടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ പിതാ വ് അബ്ദുൽ ലത്തീഫ്.
സ്റ്റേഷനിൽ നിന്നുണ്ടായത് വേദനജനകമായ അനുഭവങ്ങളാണ്. തമിഴ്നാട് പൊലീസിൽ തൃപ്തിയ ില്ല. കേസ് ഇപ്പോൾ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചിെൻറ പ്രത്യേക വിങ്ങാണ്. അവരിൽ പ്രതീക്ഷയുണ്ട്. അന്വേഷണ സംഘം ഒരാഴ്ചക്കകം കുറ്റവാളികളെ കണ്ടെത്തുമെന്നാണ് പറഞ്ഞതെന്നും ലത്തീഫ് പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത ്തിൽ മാധ്യമപ്രവർത്തകരുടെ േചാദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന് അറിയാൻ കഴിഞ്ഞ ഇൗശ്വര മൂർത്തിയുെട നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് അന്വേഷിക്കുന്നത്. നേരിൽ സംസാരിച്ചപ്പോഴാണ് ഒരാഴ്ച സമയം തരണമെന്നും അതിനകം കുറ്റവാളികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞത്. മകളുടെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെയും കാമ്പസ് വിടാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിന് കാരണമായി പറഞ്ഞത് ശാസ്ത്രീയ തെളിവുകൾ സമാഹരിക്കണം എന്നതാണ്. മതിയായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്താൽ പ്രതികൾ രക്ഷപ്പെടാൻ പഴുതുകൾ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വെള്ളിയാഴ്ചക്കകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കൂടുതൽ തെളിവുകൾ മാധ്യമങ്ങൾക്ക് നൽകുമെന്ന് ലത്തീഫ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മകളുടെ മരണത്തിനുത്തരവാദി ഇപ്പോഴും കാമ്പസിലുണ്ടെന്നും കൂട്ടിച്ചേർത്തു.
‘പുസ്തകശേഖരം കണ്ട് കമീഷണർക്ക് വേദനിച്ചു’
തിരുവനന്തപുരം: ചെന്നൈ സിറ്റി പൊലീസ് കമീഷണർ വിശ്വനാഥനെയും കണ്ടിരുെന്നന്നും മരണത്തിന് കാരണക്കാരായവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്നും ഒരു പഴുതും ഉണ്ടാവില്ലെന്നും വാക്ക് തന്നിട്ടുെണ്ടന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു. താൻ െഎ.െഎ.ടിയിൽ പോയിരുെന്നന്നും മകളുെട മുറി പരിശോധിച്ചിരുെന്നന്നും കമീഷണർ പറഞ്ഞു.
ഫാത്തിമയുടെ പുസ്തകശേഖരം കണ്ട് വലിയ വേദനയുണ്ടായി. അദ്ദേഹം പോലും ഇൗ പ്രായത്തിൽ ഇത്രയധികം പുസ്തകം വായിച്ചിട്ടില്ല. ഇത്രയേറെ പ്രതീക്ഷകളുള്ള കുട്ടി ഇല്ലാതായത് നാടിെൻറ നഷ്ടമാണെന്നും കമീഷണർ പറഞ്ഞതായി അബ്ദുൽ ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.