ഫാത്തിമ മുസഫർ വനിത ലീഗ് ദേശീയ പ്രസിഡൻറ്
text_fieldsകോഴിക്കോട്: വനിത ലീഗ് ദേശീയ കമ്മിറ്റി പ്രസിഡൻറായി ഫാത്തിമ മുസഫറിനെ (തമിഴ്നാട്) തിരഞ്ഞെടുത്തു. മുസ്ലിംലീഗ് ദേശീയ ഉപദേശക സമിതിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിലാണ് തീരുമാനം. ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫർ മികച്ച പ്രഭാഷകയും സംഘാടകയുമാണ്.
മുസ്ലിം പേഴ്സനൽ ലോ ബോർഡ്, തമിഴ്നാട് വഖഫ് ബോർഡ്, മുസ്ലിം വുമൺ എയിഡ് സൊസൈറ്റി, മുസ്ലിം വിമൻസ് അസോസിയേഷൻ എന്നിവയിൽ അംഗമാണ്. മികച്ച സാമൂഹിക പ്രവർത്തകക്കുള്ള രാജിവ് ഗാന്ധി മൂപ്പനാർ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, 2020ൽ മെഗാ ടി.വിയുടെ വുമൺ ഓഫ് ദി ഇയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.