തദ്ദേശ സ്ഥാപനങ്ങൾ ലൈഫ് പദ്ധതി നടപ്പാക്കിയതിൽ ക്രമക്കേട്
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സർക്കാറിെൻറ അഭിമാന പദ്ധതിയായ 'ലൈഫ്' നടപ്പാക്കിയ രീതിയില്‍ ക്രമക്കേടുള്ളതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി.
ലൈഫ് അല്ലാതെ മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വീടുകളുടെ നിർമാണത്തിനും പദ്ധതി പണം നല്‍കിയതായി നിയമസഭ ലോക്കല്‍ ഫണ്ട്സ് അക്കൗണ്ട് കമ്മിറ്റിക്ക് നല്കിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഫണ്ട് അനുവദിക്കുന്ന രീതിയിലും പാളിച്ചയുണ്ടായി. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച സി.ബി.െഎ, വിജിലൻസ് അന്വേഷണങ്ങൾ പുരോഗമിക്കവെയാണ് ഒാഡിറ്റ് റിപ്പോർട്ടും പുറത്തുവരുന്നത്. നിയമസഭ സമിതി ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നാണ് വിവരം. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ശരിെവക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്. സർക്കാർ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാതെയാണ് പഞ്ചായത്തുകൾ ലൈഫ് ഭവന പദ്ധതികളുടെ കാര്യങ്ങൾ നിർവഹിച്ചതെന്ന് ആദ്യഭാഗത്തുതന്നെ കുറ്റപ്പെടുത്തുന്നുണ്ട്.
അര്‍ഹതയില്ലാത്ത ഗുണഭോക്താക്കള്‍ക്കും ആനുകൂല്യം നല്‍കിയെന്നും റിപ്പോർട്ട് പറയുന്നു. കല്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ മറ്റ് പദ്ധതികളില്‍ പണം കൈപ്പറ്റിയവരെയും ലൈഫ് ഗുണഭോക്താക്കളായി പരിഗണിച്ച് തുക നല്കി. കൃത്യമായ പരിശോധന നടത്താതെയാണ് പലയിടങ്ങളിലും എസ്റ്റിമേറ്റ് തയാറാക്കിയത്. ലൈഫിന് മുമ്പ് സംസ്ഥാനത്ത് നിരവധി ഭവന പദ്ധതികൾ നിലവിലുണ്ടായിരുന്നു. മുൻ ഭവന പദ്ധതികളില്‍ തുക അനുവദിച്ച് പൂര്‍ത്തീകരിച്ച പല നിർമാണങ്ങൾക്കും ലൈഫ് പദ്ധതിയിലും ഉൾപ്പെടുത്തി തുക നല്കി.
ചെയ്യാത്ത പദ്ധതികള്‍ക്കും പണം അനുവദിച്ചതിലും നിരവധി സംശയങ്ങളുണ്ട്. പണി പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്കും തുക പൂര്‍ണമായും നല്‍കിയതായി സ്ഥലപരിശോധനയിലും കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെയും പനമരം ബ്ലോക്ക് പഞ്ചായത്തിലെയും ഇത്തരം പ്രവൃത്തികള്‍ ഓഡിറ്റില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.