ഫസൽ വധം: വിചാരണ ഉടൻ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തലശ്ശേരിയിൽ എൻ.ഡി.എഫ് പ്രവർത്തകൻ ഫസല്‍ വധിക്കപ്പെട്ട കേസിെൻറ വിചാരണ എത്രയുംവേഗം പൂര്‍ത്തിയാക്കണമെ ന്ന് ഹൈകോടതി. സി.ബി.ഐ കോടതിയുടെ പരിഗണനയിലുള്ള കേസിൽ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവ സ്ഥയിൽ ഇളവുതേടി സമർപ്പിച്ച ഹരജി തള്ളിയാണ് ജസ്റ്റിസ് രാജ വിജയരാഘവെൻറ ഉത്തരവ്. വിടുതൽഹരജി തള്ളിയ കീഴ്കേ ാടതി നടപടി ചോദ്യം ചെയ്ത് ഇരുവരും നൽകിയ ഹരജിയില്‍ വാദം കേള്ക്കുന്നതിെൻറ ഭാഗമായി വിളിച്ചുവരുത്തിയ രേഖകള ്‍ എത്രയുംവേഗം സി.ബി.ഐ കോടതിക്ക് കൈമാറാൻ കോടതി രജിസ്ട്രിക്ക് നിർദേശം നൽകി.
2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെട്ടത്. സി.ബി.ഐ അന്വേഷിച്ച കേസിൽ 2012 ജൂണ്‍ 10ന് കുറ്റപത്രം നല്‍കി. 2013 നവംബര്‍ ഏഴിന് ഇരുവർക്കും ജാമ്യം അനുവദിച്ചപ്പോൾ സി.ബി.ഐ കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ ഹൈകോടതി ചുമത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും എറണാകുളം ജില്ല പരിധിയിലാണ് താമസം. ആറുവർഷമായി കാരാഗ്രഹത്തിലെന്ന പോലെയാണ് താമസമെന്നും ഒട്ടേറെ രോഗങ്ങൾ പിടികൂടുകയും ജീവിതച്ചെലവ് വർധിക്കുകയും ചെയ്തതായും ചൂണ്ടിക്കാട്ടി ഈ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചത്. ഇതിനിടെയാണ് കേസിൽനിന്ന് വിടുതൽതേടി നൽകിയ ഹരജി സി.ബി.ഐ കോടതി തള്ളുകയും ഇതിനെതിരെ ഹരജിക്കാർ ഹൈകോടതിയെ സമീപിക്കുകയും ചെയ്തത്.
പലതവണ ഇരുവരും ജാമ്യവ്യവസ്ഥയിൽ ഇളവുതേടി ഹരജി നൽകിയെങ്കിലും ഹൈകോടതി തള്ളിയിരുന്നു. എന്നാൽ, വിചാരണ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് ഹരജിക്കാർ ഇതുവരെ സമീപിക്കാത്തത് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, വിചാരണ വൈകാൻ ഹരജിക്കാരും കാരണക്കാരാണെന്ന നിരീക്ഷണവും നടത്തി. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കോടതിയിലുണ്ടായിരുന്ന രേഖകൾ വിടുതൽഹരജി പരിഗണിക്കുന്നതിനാൽ ഹൈകോടതിയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും രേഖകൾ ലഭിച്ചാൽ വിചാരണ ആരംഭിക്കാനാവുമെന്നുമാണ് വിചാരണകോടതി അറിയിച്ചത്. സ്റ്റേ ഇല്ലാതെതന്നെ വിചാരണ സ്റ്റേ ചെയ്തത് പോലുള്ള ഈ അവസ്ഥ ശരിയായ വിചാരണ ഉറപ്പാക്കാനുള്ള പ്രതികളുടെയും ഇരകളുമായി ബന്ധപ്പെട്ടവരുടെയും അവകാശങ്ങൾക്ക് എതിരാണെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് രേഖകൾ എത്രയുംവേഗം സി.ബി.ഐ കോടതിയിലെത്തിക്കാൻ കോടതി നിർദേശിച്ചത്.
വിടുതൽഹരജി പരിഗണിക്കാൻ രേഖകളുടെ പകര്‍പ്പ് മതിയാകും. യഥാർഥ രേഖകള്‍ ആവശ്യമെങ്കിൽ എത്തിച്ചശേഷം ഉടൻ മടക്കിനൽകേണ്ടതുമാണ്. ഹൈകോടതിയിൽനിന്ന് രേഖകൾ ലഭിച്ചാലുടൻ വിചാരണ ആരംഭിച്ച് എത്രയുംവേഗം തീർപ്പാക്കണമെന്ന് സി.ബി.ഐ കോടതിക്ക് നിർദേശം നൽകിയ സിംഗിൾ ബെഞ്ച്, തുടർന്ന് ജാമ്യവ്യവസ്ഥയിളവ് തേടുന്ന ഹരജി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.