ഫസൽ വധം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ
text_fieldsകൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ. കൊലക്ക് പിന്നിൽ ആർ.എസ്.എസാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഡിവൈ.എസ്.പിമാരായ പി.പി. സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം, സി.ഐ കെ.പി. സുരേഷ് ബാബു എന്നിവർക്കെതിരെ സി.ബി.ഐ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണം പൂർത്തിയാക്കി കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിലാണ് ഈ ആവശ്യം.
മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സുബീഷിനെ കസ്റ്റഡിയിൽവെച്ച് മനഃപൂർവം കളവായ മൊഴി രേഖപ്പെടുത്തി അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിച്ചെന്നാണ് സി.ബി.ഐയുടെ ആരോപണം. പൊലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസല്‍ വധക്കേസിലെ സാഹചര്യങ്ങളും ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്നും സി.ബി.ഐ വ്യക്തമാക്കുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചതായും സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതോടെ കൊടി സുനി അടക്കമുള്ള സംഘങ്ങൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വിചാരണ നേരിടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.