വിവാദ ഫേസ്ബുക് പോസ്റ്റ്: എം.എസ്.എഫ് നേതാവിന് സസ്പെൻഷൻ
text_fieldsമലപ്പുറം: വേങ്ങരയിൽ മുസ്ലിം ലീഗ് സ്ഥാനാർഥിെയ തീരുമാനിക്കുേമ്പാൾ യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് ഫേസ്ബുക് പോസ്റ്റിട്ട എം.എസ്.എഫ് ദേശീയ ജോയിൻറ് സെക്രട്ടറി എൻ.എ. കരീമിനെതിരെ നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടന രീതിക്ക് നിരക്കാത്ത തരത്തിൽ കുറിപ്പ് പ്രസിദ്ധീകരിച്ചതിന് കരീമിനെ പാർട്ടിയുടെ എല്ലാ ഒൗദ്യോഗിക സ്ഥാനങ്ങളിൽനിന്നും നീക്കിയതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഒാഫിസിൽ നിന്ന് അറിയിച്ചു.
പരോക്ഷമായാണെങ്കിലും കെ.പി.എ. മജീദിനും കെ.എൻ.എ. ഖാദറിനുമെതിരെ കടുത്ത വിമർശനശരങ്ങളുള്ളതായിരുന്നു കരീമിെൻറ ഫേസ്ബുക് പോസ്റ്റ്. വോട്ടർമാരെ കാണാതെ വിജയിച്ച ചരിത്രമുള്ള മണ്ഡലത്തിൽ പിന്നെയും മത്സരിച്ച് പാർട്ടി ചരിത്രത്തിലെ കറുത്ത അധ്യായത്തിന് കാരണക്കാരായവരും ഒരിക്കൽ മത്സരിച്ച മണ്ഡലത്തിൽ പിന്നീടൊരിക്കൽ പോലും മത്സരിക്കാൻ കഴിയാത്ത വിധം ‘ജനകീയത’ കൈമുതലാക്കിയവരും വേങ്ങരയിൽ യു.ഡി.എഫിനായി പോരാട്ടത്തിനിറങ്ങരുതേയെന്ന് പാർട്ടി പ്രവർത്തകരോടൊപ്പം ആഗ്രഹിക്കുന്നുവെന്നതടക്കമുള്ള വാചകങ്ങളായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. വിവാദമായതോടെ പോസ്റ്റ് അൽപ്പസമയത്തിനകം പിൻവലിച്ചിരുന്നു. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന തരത്തിൽ പൊതുവെ യുവജന, വിദ്യാർഥി വിഭാഗങ്ങൾക്കിടയിലുള്ള ചിന്ത താൻ വ്യക്തിപരമായി പ്രകടിപ്പിക്കുകയായിരുന്നുവെന്ന് എൻ.എ. കരീം ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉത്തരവാദിത്വമുള്ള പദവിയിലിരുന്ന് അത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കാൻ പാടില്ലെന്ന നേതൃത്വത്തിെൻറ നിർദേശത്തെതുടർന്ന് പോസ്റ്റ് ഉടൻ പിൻവലിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി വിശദീകരണം തേടുകയും മറുപടി നൽകുകയും ചെയ്തു. പാർട്ടി നടപടി സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പ് കിട്ടാത്തതിനാൽ പ്രതികരിക്കുന്നില്ലെന്ന് എൻ.എ. കരീം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.