നാടുവിറപ്പിച്ച കാട്ടുകൊമ്പനും ഫേസ്ബുക്ക് പേജ്
text_fieldsമൂന്നാർ: ഒരുമാസമായി ദേവികുളത്തും പരിസരങ്ങളിലും ഭീതി വിതച്ച് വിഹരിക്കുന്ന കാട്ടുകൊമ്പെൻറ പേരിലും ഫേസ്ബുക്ക് പേജ്. നാട്ടുകാരുടെ ഉറക്കംകെടുത്തി രാത്രിയിൽ വീടിന് സമീപത്തെത്തുന്ന കാട്ടുകൊമ്പൻ കുട്ടികൾക്കുപോലും സുപരിചിതനായതോടെയാണ് പേജ് പ്രത്യക്ഷപ്പെട്ടത്. ‘ദേവികുളം കാട്ടുകൊമ്പൻ’ പേരിലുള്ള പേജ് ഇതിനകം നിരവധിപേർ സന്ദർശിച്ചുകഴിഞ്ഞു.
കൊമ്പെൻറ കുസൃതികളും വീടിനു സമീപത്ത് വിലസുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദേവികുളം സ്വദേശി പീറ്ററിെൻറ വാഴകൃഷി ആന നശിപ്പിച്ചിരുന്നു. ദേവികുളം ടൗൺ, കോളനി, ലാക്കാട് എന്നിവിടങ്ങളിലുള്ള വീടുകൾക്ക് സമീപമാണ് കാട്ടാനയെത്തുന്നത്. ലോക്കാട് സ്വദേശി മുത്തയ്യ എന്നയാളെ ലയത്തിലെ വീട്ടിൽ ഉറങ്ങുന്നതിനിടയിൽ ജനൽ തകർത്ത് തുമ്പിക്കൈകൊണ്ട് പിടിക്കാനും ശ്രമം നടത്തി. ഇദ്ദേഹം ഉണർന്ന് അകത്തേ മുറിയിലേക്ക് ഓടി രക്ഷെപ്പട്ടെങ്കിലും കമ്പിളിയും തലയണയുമെല്ലാം ആന പുറത്തേക്ക് വലിച്ചിട്ടു.
ദേവികുളത്ത് ദേശീയപാതയിൽെവച്ച് ജോർജ് എന്നയാളെ കൊലപ്പെടുത്തിയ ആന തന്നെയാണ് ദേവികുളത്ത് വിലസുന്നതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും മറ്റൊരു കൂട്ടർ ഇത് അംഗീകരിക്കുന്നില്ല. ഇത് മറ്റൊരാനയാണെന്നും രണ്ട് ആനകൾ മാറിമാറിയാണ് സ്ഥലത്തെത്തുന്നത് എന്നുമാണ് ഇവരുടെ വാദം. ചിലർ ആനയോട് ആരാധന മൂത്ത് അവനൊരു പേരും നൽകി; സുഗുണൻ. മൂന്നാറിൽ പടയപ്പ, ചില്ലിക്കൊമ്പൻ എന്നീ പേരുകളിൽ വിലസുന്ന ആനകൾക്കൊപ്പം സുഗുണനും സ്ഥാനം പിടിക്കുകയാണ്. ആനയുടെ ചെയ്തികൾ മൂലം നട്ടംതിരിഞ്ഞ നാട്ടുകാർ വനംവകുപ്പിനെതിരെ സമരം നടത്തുന്ന പോസ്റ്റുകളും പേജിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.