കളി മൈതാനങ്ങളുടെ ഡോക്യുമെന്‍ററിയുമായി എഫ്.സി കേരള
text_fieldsകോഴിക്കോട്: കേരളത്തിലെ കളിമൈതാനങ്ങളെക്കുറിച്ച് തയാറാക്കിയ പ്രഥമ മലയാളം ഡോക്യുമെന്‍ററി ‘ജേര്‍ണി ടു ദ ഗോളി’ന്‍െറ ആദ്യപ്രദര്‍ശനവും പ്രഫഷനല്‍ ഫുട്ബാള്‍ ക്ളബായ എഫ്.സി കേരളയുടെ അംഗത്വ വിതരണവും തിങ്കളാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ.പി. കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്നിനാണ് പരിപാടി. ഫുട്ബാളില്‍ രാജ്യത്തിന്‍െറ പിന്നാക്കാവസ്ഥക്കുകാരണം അശാസ്ത്രീയമായി നിര്‍മിക്കുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്ന മൈതാനങ്ങളാണെന്നും കേരളത്തിന്‍െറ സാഹചര്യത്തില്‍ കളിസ്ഥലങ്ങള്‍ എങ്ങനെയാണ് പുനര്‍നിര്‍മിക്കപ്പെടേണ്ടതെന്നും ഡോക്യുമെന്‍ററിയില്‍ വിവരിക്കുന്നു.
കേരള ഫുട്ബാള്‍ ട്രയിനിങ് സെന്‍ററിന്‍െറ നിര്‍മാണത്തില്‍ പ്രസാദ് വി. ഹരിദാസനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഫുട്ബാളിന്‍െറ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനായി നാല് വര്‍ഷത്തിനുള്ളില്‍ മലയാളി ഫുട്ബാള്‍ ടീമിനെ വാര്‍ത്തെടുക്കുകയാണ് എഫ്.സി കേരളയുടെ ലക്ഷ്യം. എഫ്.സി കേരള ഡയറക്ടര്‍ പ്രഫ. വി.എ. നാരായണ മേനോന്‍, പ്രസാദ് വി. ഹരിദാസന്‍, പി. നിയാസ് റഹ്മാന്‍, ഐ.പി. പ്രസാദ്, സി.കെ. സലാഹുദ്ദീന്‍, കെ. നവാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.