രോഗഭീതി, വിൽപനയിൽ ഇടിവ്; താറാവ് കർഷകർ ആശങ്കയിൽ
text_fieldsകോട്ടയം: പക്ഷിപ്പനിയിൽ പകച്ച് ജില്ലയിലെ താറാവ് കർഷകർ. പക്ഷിപ്പനി സ്ഥിരീകരിച്ച പിന്നാലെ താറാവിെൻറയും മുട്ടയുടെയും വിൽപന കുത്തനെ ഇടിഞ്ഞു. ഇതിനൊപ്പം രോഗം പകരുമോയെന്ന ആശങ്കയും കർഷകർക്കിടയിൽ നിറയുന്നു.
ദേശാടനപക്ഷികൾ എത്തുന്നതിനാൽ കുമരകം, അയ്മനം, വൈക്കം, വെച്ചൂർ, ആർപ്പൂക്കര, മണിയാപറമ്പ്, കേളകരി, വാവക്കാട് എന്നിവിടങ്ങളിലെ കർഷകരെല്ലാം ഭീതിയിലാണ്.
എന്നാൽ, നീണ്ടൂരിലെ ഫാമിൽനിന്ന് മറ്റിടങ്ങളിലേക്ക് രോഗം പകരിെല്ലന്നാണ് മൃഗസംരക്ഷണവകുപ്പ് അധികൃതരുടെ നിഗമനം. ഫാം ഒറ്റപ്പെട്ട പ്രദേശത്തായതിനാൽ പടരാൻ സാധ്യതയില്ല. എങ്കിലും ജാഗ്രതയിലാണ് അധികൃതർ. കുമരകമടക്കം സ്ഥലങ്ങളിൽ ദേശാടനപക്ഷി എത്തുന്നതിനാൽ രോഗസാധ്യത പൂർണമായി തള്ളാനും തയാറാകുന്നില്ല.
കർഷകർ ജാഗ്രത പുലർത്തണമെന്നും താറാവുകൾ ചത്താലുടൻ വിവരം അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. പണത്തിനൊപ്പം ശാരീരികമായും ഏറെ അധ്വാനം വേണ്ടതാണ് താറാവ് കൃഷി. വിരിഞ്ഞിറങ്ങിയ കുഞ്ഞിനെ ഒന്നിന് 23രൂപ വീതം നല്‍കിയാണ് ഭൂരിഭാഗം കര്‍ഷകരും വാങ്ങുന്നത്. ചിലര്‍ ഒരുമാസം പ്രായമുള്ള കുഞ്ഞുങ്ങളെയും വാങ്ങാറുണ്ട്. വാങ്ങി പാടത്ത് എത്തിച്ചാലും ചെലവിന് കുറവില്ല. തീറ്റ, മരുന്ന് എന്നിവ കൃത്യമായി നല്കിയാലും ഒന്നും രണ്ടും വീതം ദിവസവും ചാകും.
മൂന്നുമാസത്തെ അധ്വാനത്തിെനാടുവിൽ 100-110 ദിവസം വരെ പ്രായമാകുേമ്പാഴാണ് വില്പനക്ക് തയാറാകുക. ഡ്രസ് ചെയ്തു വിറ്റാല്‍ ഒരു താറാവിനു 340-370 രൂപ വരെ വിലയുണ്ട്. പക്ഷേ, കര്‍ഷകര്‍ മൊത്തമായി വ്യാപാരികള്‍ക്ക് നല്കുമ്പോള് ലഭിക്കുക 200-210 രൂപ മാത്രം.
ഇതിനിെട തെരുവുനായ പിടിച്ചും കര്‍ഷകര്‍ക്കു നഷ്ടമുണ്ടാകാറുണ്ട്. ഇതിനിടെയാണ് പക്ഷിപ്പനി പോലെയുള്ള പകർച്ചവ്യാധികൾ. ഇത്തവണ ക്രിസ്മസ് കഴിഞ്ഞാണ് പക്ഷിപ്പനി എത്തിയതെന്നതിനാൽ വലിയ നഷ്ടം ഒഴിവായതായി കർഷകർ പറയുന്നു. ക്രിസ്മസ് കഴിഞ്ഞതിനാൽ െകാന്നൊടുക്കാനുള്ള താറാവുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
ഈസ്റ്റര്‍, വിഷു വിപണി ലക്ഷ്യമാക്കി വളര്‍ത്തിയ താറാവുകളെയാണ് നീണ്ടൂരില്‍ കൊന്നൊടുക്കിയത്. മറ്റ് സ്ഥലങ്ങളിലെ കർഷകരും ഈസ്റ്റർ വിപണി ലക്ഷ്യമിട്ടാണ് വളർത്തുന്നത്. പക്ഷിപ്പനി പടർന്നുപിടിച്ചാൽ ഈ മോഹങ്ങൾ തീയിൽ വേവും.
അതിനിടെ, പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ഇറച്ചിക്കായി കൊണ്ടുവരുന്ന വളര്‍ച്ചയെത്തിയ താറാവുകളും ചാകുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം അയ്മനത്ത് ഇത്തരത്തില്‍ ഒരാളുടെ 85 താറാവുകള്‍ ഒറ്റ ദിവസം ചത്തു. തുടര്‍ന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ എത്തി പ്രതിരോധ കുത്തിവെപ്പ് നടത്തി.
നീണ്ടൂരിൽ രോഗവ്യാപന ഭീതിയില്ലെന്ന് മൃഗസംരക്ഷണവകുപ്പ്
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിൽ മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപിെൻറ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. സ്ഥലം സന്ദർശിച്ച അദ്ദേഹം രോഗവ്യാപന ഭീതിയില്ലെന്ന് വ്യക്തമാക്കി. ജാഗ്രത തുടരാനും നിർദേശം നൽകി.
േദശാടന പക്ഷികളിലൂടെയാകും രോഗമെത്തിയതെന്നാണ് വകുപ്പിെൻറ വിലയിരുത്തൽ. ചൊവ്വാഴ്ച 3500 വളർത്തുപക്ഷികളെയാണ് നീണ്ടൂരിൽ കൊന്നത്. എട്ട് ദ്രുതകർമ സേനകളെയാണ് പക്ഷികളെ കൊന്നൊടുക്കാനായി നിയോഗിച്ചത്. 40 പേരുള്ള സംഘം ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് പ്രവർത്തനം ആരംഭിച്ചത്. ൈവകീട്ട് മഴപെയ്തത് പ്രവർത്തനങ്ങളെ അവസാനഘട്ടത്തിൽ ബാധിച്ചു.
രാത്രിയോടെയാണ് നടപടി പൂർത്തിയായത്. മൃഗസംരക്ഷണ വകുപ്പിനൊപ്പം ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. കോട്ടയം അഡീ. ജില്ല മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി എന്നിവർക്കാണ് മേൽനോട്ടച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.