ഫെഡറൽ ബാങ്കിൽ നവസ്വകാര്യ ബാങ്ക് മാതൃക അഴിച്ചുപണി
text_fieldsതൃശൂർ: കേരളത്തിലെ പഴയ തലമുറ സ്വകാര്യ ബാങ്കുകളിൽ ഒന്നായ െഫഡറൽ ബാങ്കിൽ ഉന്നത തസ്തികകളിൽ നവസ്വകാര്യ ബാങ്ക് മാതൃകയിൽ അഴിച്ചുപണി. എച്ച്.ഡി.എഫ്.സിയും ആക്സിസ് ബാങ്കുംപോലെ ഇനി ഫെഡറൽ ബാങ്കിലും ചീഫ് മാനേജർ മുതൽ മുകളിലേക്കുള്ള അഞ്ച് തസ്തികകൾ ‘പ്രസിഡൻറ്’ എന്ന് അറിയപ്പെടും. ചീഫ് ജനറൽ മാനേജർ ഇനി മുതൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറാണ്. ജനറൽ മാനേജർ സീനിയർ വൈസ് പ്രസിഡൻറും ഡെപ്യൂട്ടി ജനറൽ മാനേജർ വൈസ് പ്രസിഡൻറും അസിസ്റ്റൻറ് ജനറൽ മാനേജർ ഡെപ്യൂട്ടി വൈസ് പ്രസിഡൻറും ചീഫ് മാനേജർ അസിസ്റ്റൻറ് വൈസ് പ്രസിഡൻറുമായി അറിയപ്പെടും. കഴിഞ്ഞ രണ്ടുവർഷമായി നടന്ന നീക്കങ്ങൾക്കൊടുവിൽ, മൂന്നുമാസത്തോളമായി നേരിട്ട് വിളിച്ച് കൂടിക്കാഴ്ച നടത്തിയ ഇൗ തസ്തികകളിലുള്ള 1000ത്തോളം പേരെ സേവന-വേതന വ്യവസ്ഥയിലും ശമ്പള ഘടനയിലും വരുന്ന മാറ്റങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തിയാണ് ഘടനാപരമായ അഴിച്ചുപണി നടത്തിയത്. ഇതിനെതിരെ, കരാർ വ്യവസ്ഥകൾ ബാങ്ക് മാനേജ്മെൻറ് ഏകപക്ഷീയമായി ലംഘിച്ചുവെന്ന് ആരോപിച്ച് ഇന്നലെ ബാങ്കിൽ നടത്തിയ പണിമുടക്കിൽ ഇൗ തസ്തികകളിൽ ഉൾപ്പെടുന്നവർ പെങ്കടുത്തില്ല.
ബാങ്ക് ജീവനക്കാരുെട ശമ്പളം തീരുമാനിക്കുന്നത് ബാങ്ക് മാനേജ്മെൻറുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ട്രേഡ് യൂനിയനുകളുടെ സംയുക്ത സമിതിയായ യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസും ചേർന്നാണ്. അതേസമയം, ചീഫ് മാനേജർ മുതൽ മുകളിലേക്കുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ട്രേഡ് യൂനിയൻ അംഗമാകാൻ അവകാശമില്ല. വ്യവസായ തർക്ക നിയമത്തിെൻറ പരിധിയിലും വരില്ല. ഇൗ വിഭാഗത്തെയാണ് ഫെഡറൽ ബാങ്ക് ‘കോസ്റ്റ്-ടു-കമ്പനി’ വ്യവസ്ഥയിലേക്ക് മാറ്റിയത്. ഇനി സേവന-വേതന കാര്യങ്ങൾ ഇവരും ബാങ്കും നേരിട്ട് തീരുമാനിക്കും. മാത്രമല്ല, ഇവരുടെ ശമ്പള വിവരങ്ങൾ പുറത്താർക്കും അറിയാനുമാവില്ല.
േജാലിമികവ് കണക്കാക്കാൻ റെഡ്, ഒാറഞ്ച്, ബ്ലൂ, ഗ്രീൻ, ബ്രൗൺ എന്നിങ്ങനെ വിഭാഗം തിരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും സുരക്ഷിതം ബ്രൗണും അപകടം റെഡുമാണ്. ഒരു ലക്ഷം രൂപയിലധികം ശമ്പളം വാങ്ങിയയാൾക്ക് േമയിൽ ഒന്നര ലക്ഷമാണ് കിട്ടിയത്. ഉടൻ നടക്കാനിരിക്കുന്ന ഒാഹരിയുടമകളുടെ യോഗത്തിൽ നിർണായകമായ രണ്ട് തീരുമാനങ്ങൾക്ക് നിർദേശം സമർപ്പിക്കപ്പെടുന്നുണ്ട്. ഒന്ന്, 2,500 കോടി രൂപ മൂലധനം സ്വരൂപിക്കലാണ്. മറ്റൊന്ന്, നേരിട്ടുള്ള വിദേശ പങ്കാളിത്തം 74 ശതമാനമായി ഉയർത്താനുള്ളതും. പോസ്റ്റൽ ബാലറ്റ് മുഖേന ഇതിെൻറ വോെട്ടടുപ്പ് നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.