മീനുകളുടെ സന്തോഷമാണ് 'ഈ സന്തോഷ്'
text_fieldsപെരുമ്പാവൂര്‍: കാലില്‍ ചെരിപ്പിടാതെ നോട്ടീസ് വിതരണം ചെയ്ത് നടന്നുനീങ്ങുന്ന സന്തോഷ് നഗരത്തിനും വീഥികൾക്കും സുപരിചിതനാണ്. എന്നാൽ, സന്തോഷിനെ കാണുേമ്പാൾ കൂടുതൽ സന്തോഷം ശ്രീധര്‍മ ശാസ്ത ക്ഷേത്രക്കുളത്തിെല മീനുകൾക്കാണ്. വർഷങ്ങളായി ഇവയുടെ അന്നദാതാവാണ് സന്തോഷ്.
നോട്ടീസ് വിതരണത്തിലൂടെ ലഭിക്കുന്ന വരുമാനത്തിെൻറ ഏറിയ പങ്കും ചെലവഴിക്കുന്നത് മീനുകള്‍ക്ക് തീറ്റകൊടുക്കാനാണ്. എല്ലാ ദിവസവും വൈകീട്ട് ആറിന് മുമ്പ് മീനുകള്‍ അന്നം പ്രതീക്ഷിച്ച് കുളത്തിെൻറ അരികിലെത്തും. പഴം, അവല്‍, മലര്‍ ഉൾപ്പെടെയുള്ള തീറ്റയുമായി സന്തോഷ് എത്തുമ്പോള്‍ വെള്ളത്തിന് മീതെ തലയുയര്‍ത്തും.
നഗരത്തില്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളുടേത് ഉൾെപ്പടെയുള്ളവയുടെ നോട്ടീസ് വിതരണം ചെയ്യുന്നത് സന്തോഷാണ്. ജോലി വിശ്വസ്തതയോടെ ചെയ്യുമെന്നതിനാൽ ആരും ഒഴിവാക്കാറില്ല. ഒരു നോട്ടീസിന് 50 പൈസയാണ് കൂലി ഈടാക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടലുണ്ടായപ്പോള്‍ സന്തോഷും ബുദ്ധിമുട്ടിലായി.
പേക്ഷ, മീനുകള്‍ക്ക് തീറ്റ മുടക്കിയില്ല. സ്ഥിരമായി സന്തോഷിനെ സഹായിക്കുന്നവര്‍ മീനുകള്‍ക്ക് തീറ്റക്കുള്ള വക നല്‍കി. 'ദൈവത്തിെൻറ സൃഷ്ടികളില്‍ വേറിട്ടൊരു ജീവിയാണ് മീനുകള്‍. അവയുടെ വിശപ്പകറ്റുകയെന്നുള്ളത് ഒരു പുണ്യപ്രവൃത്തിയാണ്'... ഇതാണ് സന്തോഷിെൻറ കാഴ്ചപ്പാട്. കൂവപ്പടി പഞ്ചായത്തിലെ കിഴക്കെ ഐമുറിയില്‍ കൊടുവേലിപ്പടി സോമെൻറയും സുമതിയുടെയും മകനാണ് അവിവാഹിതനായ ഈ 36കാരന്‍. ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇദ്ദേഹം കേരളത്തിെൻറ പൈതൃക ഉൽപന്നങ്ങളെ കുറിച്ചുള്ള പഠനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.