പരാതി പരിഹാര അദാലത്തിന് ഫീസ് ചുമത്തി അക്ഷയ; എതിർപ്പുയരുന്നു
text_fieldsകോഴിക്കോട്: ജില്ല കലക്ടർമാരുടെ പരാതി പരിഹാര അദാലത്തിൽ പങ്കെടുക്കുന്നവർക്ക് ഫീസ് ചുമത്തി ‘അക്ഷയ’ പദ്ധതി ഡയറക്ടർ. നാളിതുവരെ സൗജന്യമായി നടത്തിയിരുന്ന അദാലത്തിൽ പങ്കെടുക്കുന്നതിന് 35 രൂപയാണ് ഇനി നൽകേണ്ടത്. ഡയറക്ടർ ഡോ. ചിത്രയുടേതാണ് ഉത്തരവ്.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ് ഓൺലൈൻ അദാലത്ത് നടത്തുന്നത്. സമൂഹത്തിെൻറ താഴെതട്ടിലുള്ളവരടക്കം നിരവധി പേർക്ക് സർക്കാറിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങളും സർക്കാർ ഓഫിസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കാൻ ഈ അദാലത്ത് ഉപകരിച്ചിരുന്നു.
ശരാശരി രണ്ടുമിനിറ്റ് നീളുന്ന വിഡിയോ കോൺഫറൻസിന് 35രൂപ ഈടാക്കുന്നത് അന്യായമാണെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ വിവിധ ജില്ലകളിലെ കലക്ടർമാർ തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ആളുകൾ സാമ്പത്തിക പ്രയാസമനുഭവിക്കുന്നതിനാൽ ഫീസ് ഈടാക്കാതെ അദാലത്ത് തുടരണമെന്നാണ് ആവശ്യം. ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവ ഒഴിച്ചുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.