Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 12:24 PM GMT Updated On
date_range 12 Jan 2018 4:49 AM GMTഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കി
text_fieldsbookmark_border
കൊച്ചി: സിനിമാ സംഘടനകൾ ദിലീപിനെ കൈവിടുന്നു. ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് കേരള)യിൽ നിന്നും നിർമാതാക്കളുടെ സംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കി. അതിനിടെ താര സംഘടനയായ അമ്മയുടെ യോഗവും മമ്മൂട്ടിയുടെ വസതിയിൽ പുരോഗമിക്കുകയാണ്. അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ദിലീപിനെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത.
നിലവില്‍ അമ്മയുടെ ട്രഷററായ ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. അമ്മ മൗനം വെടിയണമെന്ന് നടൻ ബാലചന്ദ്ര മേനോനും പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story