Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരിതയുടെ കത്തിലെ...

സരിതയുടെ കത്തിലെ ലൈംഗികാരോപണങ്ങൾക്കു പിന്നിൽ ഗണേഷ്​ -ഫെനി ബാലകൃഷ്​ണൻ 

text_fields
bookmark_border
Feni-Balakrishnan
cancel

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഉൾപ്പെടെ യു.ഡി.എഫ്​ നേതാക്കൾക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നതും സോളാര്‍ അന്വേഷണ കമീഷൻ റിപ്പോര്‍ട്ടി​​െൻറ ഭാഗമാക്കിയതുമായ സരിത എസ്. നായരുടെ 25 പേജുള്ള കത്ത് വ്യാജമാണെന്നും ഇതിനു​ പിന്നില്‍ കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയാണെന്നുമുള്ള വെളിപ്പെടുത്തലുമായി സരിതയുടെ മുൻ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 

തിരുവനന്തപുരം പ്രസ്​ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ്​ ഫെനി ഇക്കാര്യങ്ങൾ പറഞ്ഞത്​​. 2013ൽ ജയിലിൽനിന്ന്​ സരിത എഴുതി തനിക്ക്​ കൈമാറിയ 21 പേജുള്ള കത്തിൽ ഒരു വ്യക്തിക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ചിരുന്നില്ല. കത്തിലേക്ക്​ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ലൈംഗികമായി ഉപയോഗി​െച്ചന്ന പരാമര്‍ശങ്ങള്‍ ഗണേഷ്​ കുമാറി​​െൻറ നിര്‍ദേശപ്രകാരം പിന്നീട്​ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇത്​ 2015 മാർച്ച്​ 13നായിരുന്നു. 2013ലാണ്​ സരിത കത്ത്​ എഴുതിയതെന്ന്​ കമീഷൻ പറയുന്നത്​ തെറ്റാണെന്നും ഫെനി പറഞ്ഞു. 

ഇതുസംബന്ധിച്ച വസ്​തുതകൾ ശിവരാജൻ കമീഷൻ മുമ്പാകെ വ്യക്തമാക്കാൻ ശ്രമിച്ചെങ്കിലും അനു​വദിച്ചില്ല. പുതിയ അന്വേഷണ സംഘത്തിനു മുന്നില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തും. ഗണേഷ്‌ കുമാർ തയാറാക്കിയ നാല്​ പേജ്​ കരട്​ സ്വന്തം കൈപ്പടയിൽ പകർത്തി എഴുതുകയായിരുന്നു സരിത ചെയ്​തത്​. കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇങ്ങനെയാണ് കൂട്ടിച്ചേര്‍ത്തത്. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കാത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതെന്ന്​ ഗണേഷ്​ കുമാറി​​െൻറ ബന്ധു ശരണ്യ മനോജും പി.എ പ്രദീപും തന്നോട്​ പറ​െഞ്ഞന്നും ഫെനി പറഞ്ഞു​. 

യഥാർഥ കത്ത്​ 21പേജുള്ളത്​; കൂട്ടിച്ചേർക്കൽ നടത്തിയത്​ മനോജ്​
തിരുവനന്തപുരം: പത്തനംതിട്ട ജയിലില്‍നിന്ന് താന്‍ വാങ്ങിയ 21 പേജുള്ള സരിതയുടെ കത്ത് ജയില്‍ സൂപ്രണ്ട് കണ്ട് ബോധ്യപ്പെട്ടതാണെന്ന്​ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഇക്കാര്യം ജയില്‍ രേഖകളിലും വ്യക്തമാക്കുന്നുണ്ട്. കത്ത് ജയിലിനു പുറത്തുള്ള ഗണേഷ്് കുമാറി​​െൻറ പി.എ പ്രദീപിന് കൈമാറുകയായിരുന്നു. സരിതയുടേത്​ 21 പേജുള്ള കത്താണെന്ന് ജയില്‍ സൂപ്രണ്ട് ജുഡീഷ്യല്‍ കമീഷന് മുന്നില്‍ വെളിപ്പെടുത്തിയെങ്കിലും കമീഷന്‍ ഇക്കാര്യം ഗൗനിച്ചില്ല. ഗണേഷി​​െൻറ ബന്ധുവായ ശരണ്യ മനോജെന്ന മനോജും പി.എ പ്രദീപും കൂട്ടിച്ചേര്‍ക്കാനുള്ള കാര്യങ്ങൾ എഴുതി തനിക്കും സരിതക്കും കൈമാറിയത്​ 2015 മാര്‍ച്ച് 13ന് കൊട്ടാരക്കരയിലായിരുന്നു. 

ത​​െൻറ ആ ദിവസത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇതു ശരിയാണെന്ന് വ്യക്തമാകും. പിന്നീട് വീട്ടിലെത്തി സരിത സ്വന്തം കൈപ്പടയില്‍ കത്തെഴുതുകയായിരുന്നു. ജയിലിലായിരിക്കുമ്പോള്‍ താനെഴുതിയ കത്ത് ഗണേഷി​​െൻറ പി.എയുടെ ​ൈകയില്‍ മാത്രമേ നല്‍കാവൂവെന്ന് സരിത നിര്‍ദേശിച്ചിരുന്നു. കമീഷ​​െൻറ കണ്ടെത്തലുകള്‍ പക്ഷപാതപരമാണ്. അന്നത്തെ സര്‍ക്കാറിനെതിരെ എന്തെങ്കിലും പറയാന്‍ ജസ്​റ്റിസ്​ ജി. ശിവരാജന്‍ സമ്മര്‍ദം ചെലുത്തു​െന്നന്ന്​ സരിത തന്നോട് പറഞ്ഞിരുന്നു. കമീഷ​​െൻറ നിലപാട് ശരിയല്ലെന്നും ഹൈകോടതിയില്‍ പോകണമെന്നും സരിത ആവശ്യപ്പെട്ടിരുന്നു. ബിജു രാധാകൃഷ്ണനും ജസ്​റ്റിസ് ശിവരാജനെതിരെയും സെക്രട്ടറി ദിവാകരനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. 

സരിതയും താനും പിണങ്ങിയിട്ടില്ല. താന്‍ സരിതയുടെ കേസുകള്‍ വാദിക്കുന്നതില്‍നിന്ന്​ സ്വയം ഒഴിയുകയായിരുന്നു. കേസ് നടത്തിയതിന് സരിത മാന്യമായ ഫീസ് ത​െന്നങ്കിലും നന്ദി കാണിച്ചില്ല. ഒരു അഭിഭാഷകന്‍ എന്നതിനെക്കാള്‍ കൂടുതല്‍ വ്യക്തിബന്ധം തങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഒരിക്കല്‍ പോലും ഏതെങ്കിലും നേതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന്​ സരിത തന്നോട് പറഞ്ഞിട്ടില്ല. തന്നെ കേസുകളില്‍നിന്നൊഴിവാക്കണമെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഗണേഷ്‌ കുമാർ ഒരിക്കൽ തന്നെ നേരിൽ കണ്ടിരുന്നു. രണ്ടു ദിവസം മുമ്പ്​ സരിത തന്നെ വിളി​െച്ചന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar casekerala newsmalayalam newsfeni balakrishnanSolar Report
News Summary - Feni Balakrishnan-Kerala news
Next Story