നെല്ലിന് മരുന്ന് തളിക്കുന്നതിനിടെ അസ്വസ്ഥത; രണ്ടു പേർ മരിച്ചു
text_fieldsതിരുവല്ല: കീടങ്ങളെ തുരത്താനുള്ള കൊടുംവിഷം തളിച്ച രണ്ടുപേർക്ക് ജീവൻ നഷ്ടമായി. അപകടനില തരണംചെയ്യാതെ മൂന്ന ് പേർ ആശുപത്രിയില്‍. നെൽപാടത്ത് കീടനാശിനി തളിക്കുന്നതിനിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലിരുന്ന വരാണ് മരിച്ചത്. വേങ്ങൽ കഴുപ്പിൽ കോളനിയിൽ സനൽ കുമാർ(45), വേങ്ങൽ മാങ്കളത്തിൽ മത്തായി ഇശോ(68) എന്നിവരാണ് മരിച്ചത്. മൂന്ന് പേർ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലാണ്.
വ്യാഴാഴ്ചയാണ് സംഭവം. പെരിങ്ങര ഇരുകര പാടത്ത് നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെയാണ് ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. മരുന്ന് തളി കാണാൻ എത്തിയതായിരുന്നു മത്തായി ഈശോ. കൃഷി വകുപ്പ് അംഗീകരിച്ച കീടനാശിനിയാണ് തളിച്ചത്. 20 മില്ലീലിറ്റർ ഉപയോഗിക്കേണ്ടിടത്ത് 50 മില്ലീലിറ്റർ ഉപയോഗിച്ചതാണ് മരണ കാരണമെന്നാണ് സൂചന.
കൃഷി ഓഫിസറുടെ കുറിപ്പില്ലാതെയാണ് കീടനാശിനി വാങ്ങിയത്. കീടനാശിനി തളിക്കുന്നവർ നാല് മണിക്കൂർ മാത്രമേ പാടത്ത് നിൽക്കാവൂ. അതിൽ കൂടുതൽ സമയം ഇവർ പാടത്ത് തങ്ങിയതും ദേഹാസ്വാസ്ഥ്യത്തിന് കാരണമായി. തുടർന്ന്, സംസ്ഥാനത്തെ മുഴുവൻ വളം-കീടനാശിനി ഡിപ്പോകളും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർദേശം നൽകി.
കീടനാശിനിയുടെ അംശം ഇരുവരുടെയും ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ലാവണ്യയാണ് സനലിെൻറ ഭാര്യ. മക്കൾ: സേതു, ദേവിക, ഗീതു. സംസ്കാരം ഞായറാഴ്ച 10ന് കഴുപ്പിൽ പട്ടികജാതി ശ്മശാനത്തിൽ. അച്ചാമ്മയാണ് മത്തായി ഈശോയുടെ ഭാര്യ. മക്കൾ: ഷെയ്ക് സൺ, ഷിൻസി, ഷൈജു. സംസ്കാരം ഞായറാഴ്ച രണ്ടിന് വേങ്ങൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.