ഇതരസംസ്ഥാന തൊഴിലാളികളുടെ അവകാശസംരക്ഷണം; എല്ലാ ജില്ലയിലും ഫെസിലിറ്റേഷൻ സെൻററുകൾ
text_fieldsതിരുവനന്തപുരം: ഇതരസംസ്ഥാനക്കാരുടെ അവകാശസംരക്ഷണവും തൊഴിൽസുരക്ഷയും ലക്ഷ്യമിട്ട് തൊഴിൽവകുപ്പ് എല്ലാ ജില്ലയിലും ഫെസിലിറ്റേഷൻ സെൻററുകൾ തുടങ്ങുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (െഎ.എൽ.ഒ) സഹകരണത്തോടെ ആരംഭിക്കുന്ന ഇൗ സഹായകേന്ദ്രങ്ങൾ പ്രാഥമികഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സ്ഥാപിക്കുക.
സാധ്യമാകുന്ന സെൻററുകളിലെല്ലാം ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരെതന്നെ ജീവനക്കാരായി നിയോഗിക്കാനാണ് ലേബർ കമീഷണറേറ്റിെൻറ തീരുമാനം. ഇതരസംസ്ഥാനക്കാർക്ക് നിയമപരവും തൊഴിൽപരവുമായ എല്ലാ മാർഗനിർദേശങ്ങളും ഇൗ സെൻററുകളിൽനിന്ന് ലഭ്യമാക്കും. തൊഴിൽവകുപ്പിെൻറ ജില്ല ഒാഫിസുകൾക്ക് അനുബന്ധമായാണ് ഇത്തരം സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുക. രണ്ട് ജീവനക്കാരുണ്ടാകും. ജനപ്രതിനിധികളെയും ട്രേഡ് യൂനിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തി ജില്ലകളിൽ പ്രത്യേക കമ്മിറ്റിയും രൂപവത്കരിക്കും.
മുൻ സംരംഭങ്ങൾക്കുണ്ടായ അനുഭവം ആവർത്തിക്കാതിരിക്കാൻ ആവാസ് രജിസ്ട്രേഷൻ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് ഫെസിലിലേറ്റഷൻ സെൻററുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനോടകം 10 സെൻററുകളുടെ പ്രപ്പോസലുകളും തയാറാക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.