പനിമരണ കണക്കിൽ തിരിമറി
text_fieldsകൊച്ചി: ആരോഗ്യവകുപ്പിെൻറ പനിമരണ കണക്കുകളിൽ തിരിമറി. പനിയും പകർച്ചവ്യാധികളുടെയും എണ്ണവും മരണങ്ങളും രേഖപ്പെടുത്തുന്ന ആരോഗ്യവകുപ്പ് പൊതുജനാരോഗ്യ വിഭാഗത്തിെൻറ സംയോജിത രോഗനിർണയ നിരീക്ഷണ പരിപാടി അഥവാ ഡിസീസ് സർവെയ്ലൻസ് പ്രോഗ്രാം (െഎ.ഡി.എസ്.പി) സൈറ്റിലാണ് തിരിമറി. റിപ്പോർട്ട് ചെയ്ത 13 മരണം ഇപ്പോൾ കാണാനില്ല. െഎ.ഡി.എസ്.പിയുടെ ഇൗ വർഷത്തെ കണക്കുപ്രകാരം ഈ മാസം 15വരെ സംസ്ഥാനത്ത് പനിമരണങ്ങൾ 26 എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ, ഒറ്റ ദിവസംകൊണ്ട് സൈറ്റിൽനിന്ന് ഒമ്പത് മരണം അപ്രത്യക്ഷമായി. കഴിഞ്ഞ 16 ആയപ്പോഴേക്കും മരിച്ചവരുടെ എണ്ണം 17ലേക്ക് താഴ്ന്നു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി മരിച്ചവരുടെ എണ്ണം 26ൽനിന്ന് ഒറ്റദിവസംകൊണ്ട് 24 ആയി. എലിപ്പനി ലക്ഷണങ്ങളുമായി 49 പേർ മരിെച്ചന്നാണ് 15ാം തീയതിവരെ പട്ടികയിലുണ്ടായിരുന്നത്. ഇതും രണ്ടുപേർ കുറഞ്ഞ് 46 ആയി. അതേസമയം, എലിപ്പനി സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ 15ന് 12 ആയിരുന്നത് ഒറ്റയടിക്ക് വർധിച്ച് 16ാം തീയതി 17 എണ്ണമായി.
അങ്ങനെയെങ്കിൽ അഞ്ച് എലിപ്പനി മരണങ്ങളുടെയും വിവരം പ്രസിദ്ധപ്പെടുത്തണമായിരുന്നു. അത്തരം വിവരങ്ങൾ 16ാം തീയതിയിലെ കണക്കിലില്ല. ഈ മാസം 16നുശേഷം അഞ്ചുദിവസത്തെ കണക്കുകൾകൂടി ചേർത്ത് 21ന് പ്രസിദ്ധെപ്പടുത്തിയ ഏറ്റവും പുതിയ പട്ടികപ്രകാരം പനിമരണം ഇപ്പോൾ 19 ആണ്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി മരിച്ചവരുടെ എണ്ണം 25ഉം എലിപ്പനി ലക്ഷണങ്ങളുമായി മരിച്ചവരുടെ എണ്ണം 49ഉം ആണ്.
പകർച്ചവ്യാധി മരണങ്ങൾ കുറച്ചുകാട്ടുെന്നന്ന് 2017 മുതൽ ആരോഗ്യവകുപ്പിനെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, സൈറ്റിൽ അപ്ലോഡ് ചെയ്തശേഷം എട്ടര മാസത്തെ കണക്ക് തിരുത്തുന്നത് ആദ്യമാണ്. ഡെങ്കിപ്പനി രൂക്ഷമായ 2017ൽ നിരവധി ആളുകളാണ് സംസ്ഥാനത്ത് മരിച്ചത്. എന്നാൽ, ആരോഗ്യവകുപ്പിെൻറ സൈറ്റിൽ അതിപ്പോഴും 165 പേർ മാത്രമാണ്. നിപ മരണനിരക്കിലും കള്ളക്കളിയുണ്ടായി.
സർക്കാർ കണക്കുപ്രകാരം മരണം16 ആണ്. എന്നാൽ, ആരോഗ്യവകുപ്പിെൻറ റിപ്പോർട്ടുകൾ തള്ളി രാജ്യാന്തര ജേണലിൽ പ്രസിദ്ധപ്പെടുത്തിയത് 21 പേർ മരിച്ചു എന്നാണ്. ഏറ്റവും ഒടുവിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിലും തിരിമറികൾ നടക്കുെന്നന്ന പരാതികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.