പനി: ഒമ്പത് മരണം കൂടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് വ്യാഴാഴ്ച ഒമ്പതുപേർ കൂടി മരിച്ചു. പകർച്ചപ്പനിക്കും ഡെങ്കിപ്പനിക്കും സംസ്ഥാനത്ത് ഒരുശമനവും വന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. പനിബാധിച്ച് രണ്ടുപേരും െഡങ്കിപ്പനി ബാധിച്ച് നാലുപേരും എലിപ്പനി ബാധിച്ച് രണ്ടുപേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഒരാളുമാണ് മരിച്ചത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി സിന്ധു (41), കോട്ടയം തിരുവാർപ്പ് സ്വദേശി ഓമനക്കുട്ടൻ (54) എന്നിവരാണ് പനിബാധിച്ച് മരിച്ചത്. െഡങ്കിപ്പനി ബാധിച്ച് തിരുവനന്തപുരം ഉള്ളൂർ സ്വദേശി പീറ്റർ (45), പുളിമാത്ത് സ്വദേശി നിഹാസുദ്ദീൻ (56), പാലക്കാട് അഗളി സ്വദേശി ജോസ് (60), വടക്കാഞ്ചേരി സ്വദേശി ലിമാൻഡ (നാല്) എന്നിവർ മരിച്ചു. മലപ്പുറം താനൂർ സ്വദേശി ചന്ദ്രൻ (66), പാലക്കാട് കിഴക്കഞ്ചേരി സ്വദേശി അഖിൽ (20) എന്നിവർ എലിപ്പനി ബാധിച്ചും തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി അമ്മു (13) ഹെപ്പറ്റൈറ്റിസ് എ പിടിപെട്ടും മരിച്ചു. 26,368 പേരാണ് ഇന്നലെ പനിബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.