ഷിഗെല്ല വയറിളക്കം, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം: കോഴിക്കോട് നാലുമരണം
text_fieldsകോഴിക്കോട്: ജില്ലയിൽ ഷിഗെല്ല വയറിളക്കം ബാധിച്ച് 12 വയസ്സുകാരിയും ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേരും മഞ്ഞപ്പിത്തം ബാധിച്ച് റിട്ട. അധ്യാപികയും മരിച്ചു. കുറ്റ്യാടി മണ്ണൂർ താഴെഇല്ലത്ത് നാസറിെൻറ മകൾ ഫിദയാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അഞ്ചുദിവസംമുമ്പാണ് വയറിളക്കം ബാധിച്ചത്. ഷിഗെല്ലയാണെന്ന് വെള്ളിയാഴ്ച പരിശോധനയിൽ സ്ഥിരീകരിച്ചു. അടുക്കത്ത് എം.എ.എം.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഹുസ്നയാണ് മാതാവ്. സഹോദരങ്ങൾ: അർഷിന, ഫായിസ്.
ചേളന്നൂർ പുളിബസാറിനുസമീപം കുറ്റിയിൽ പൊറ്റനിലം ലക്ഷ്മിയും (75), കൊയിലാണ്ടി നടേരി എടച്ചംപുറത്ത് മീത്തൽ രാഘവെൻറ മകൻ ശ്രീരാജും (28) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
രണ്ടാഴ്ചയായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ലക്ഷ്മി. ഭർത്താവ് പരേതനായ ഉണ്ണി പെരവൻ. മക്കൾ: പ്രമോദ്, ആശാലത, പ്രമീള. മരുമക്കൾ: രാജൻ, പ്രബിത. സഞ്ചയനം ഞായറാഴ്ച. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ശ്രീരാജും. മാതാവ്: സുജാത. ഭാര്യ: സുജന. രണ്ട് മാസം പ്രായമുള്ള ആൺകുട്ടിയുണ്ട്. സഹോദരൻ: ജയരാജ്. കൊയിലാണ്ടി പയറ്റുവളപ്പിൽ അളിയംപുറത്ത് മംഗളയിൽ ശ്യാമളയാണ്(60) മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. വിയ്യൂർ എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. പനി ബാധിച്ച് കൊയിലാണ്ടി ആശുപത്രിയിലും മൂർച്ഛിച്ചതിനെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭർത്താവ്: ഭരതൻ(മംഗള പ്രസ്). മകൻ വിഷ്ണു. സഹോദരൻ: അമൃതകുമാർ (മിമിക്രി ആർട്ടിസ്റ്റ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.