പനിയും പകർച്ചവ്യാധികളും കവർന്നത് 409 ജീവനുകൾ
text_fieldsതിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുേമ്പാഴും സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും കവർന്നത് 409 ജീവനുകൾ. എലിപ്പനിയാണ് വ്യാപകമായി പടർന്നുപിടിച്ചത്. 191 ജീവനുകൾ എലിപ്പനിമൂലം നഷ്ടമായി.
അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി ഇക്കുറി വ്യാപകമായില്ലെങ്കിലും ഇതുവരെ 60 മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടു മാസത്തിനിടെ എച്ച്1 എൻ1 ബാധിതരുടെ എണ്ണവും വർധിച്ചു. എച്ച്1 എൻ1 ബാധിച്ച് 24 പേരാണ് ഇതുവരെ മരിച്ചത്. പ്രളയത്തെ തുടർന്നാണ് എലിപ്പനി സംസ്ഥാനത്ത് രൂക്ഷമായത്. ഒരാഴ്ചക്കുള്ളിൽ രോഗം നിയന്ത്രണ വിധേയമായെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെെട്ടങ്കിലും 191പേർ ഇതിനകം മരിച്ചു. നവംബറിൽ ഇതുവരെ ഒമ്പത് പേർക്ക് എലിപ്പനിമൂലം ജീവൻ നഷ്ടമായി.
പകർച്ചപ്പനി പിടിപെട്ട് 68 പേരും ജാപ്പനീസ് എൻസഫലൈറ്റിസ് പിടിപെട്ട് 17 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഏഴുപേരും ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ട് ആറുപേരും ഹെപ്പറ്റൈറ്റിസ്-ഇ ബാധിച്ച് ഒരാളും മരിച്ചു. വയറിളക്ക അനുബന്ധ രോഗങ്ങൾ കാരണം 13 പേരും ചിക്കൻപോക്സ് ബാധിച്ച് 16 പേരും ചെള്ളുപനി ബാധിച്ച് ആറുപേരും മരിച്ചു. അതേസമയം പനിബാധിതരുടെ എണ്ണം ഇതുവരെ 26 ലക്ഷത്തോളമായി. അഞ്ചു ലക്ഷത്തോളം ആളുകൾ വയറിളക്ക അനുബന്ധരോഗങ്ങൾക്കും ഇതുവരെ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.