പനി പ്രതിരോധം അവസാനിച്ചു; സർക്കാറും വകുപ്പുകളും മറ്റ് വഴികളിലേക്ക്
text_fieldsതിരുവനന്തപുരം: പനിബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംതോറും കൂടിവരുേമ്പാഴും സംസ്ഥാനത്ത് പനി പ്രതിരോധ പ്രവർത്തനം ഏറെക്കുറെ നിലച്ചമട്ടിൽ. സർക്കാറും വകുപ്പുകളും പ്രതിരോധപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മറ്റ് വഴിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ആരോഗ്യവകുപ്പ് ഡയറക്ടർ ഇറക്കുന്ന പനിയുമായി ബന്ധപ്പെട്ട പ്രസ്താവനകളല്ലാതെ മെറ്റാന്നും നടക്കുന്നില്ല. പക്ഷേ, പനിബാധിതരുടെ എണ്ണത്തിലും മരണനിരക്ക് കുതിച്ചുയരുന്നതിലും ഒരുകുറവും വന്നിട്ടിെല്ലന്ന് ആരോഗ്യവകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. പനിമരണങ്ങൾ സർക്കാറിന് വെല്ലുവിളിയായപ്പോഴാണ് നടി ആക്രമിക്കെപ്പട്ട കേസിൽ ദിലീപിെൻറ അറസ്റ്റുണ്ടായത്. അതോടെ പനിയും പനിമരണങ്ങളും വാർത്തകളിൽനിന്ന് അപ്രത്യക്ഷമായി. നഴ്സുമാരുടെ സമരവും കൂടി വന്നപ്പോൾ പനിക്കാരെ പാടേ മറന്നു.
സർക്കാർ സംവിധാനങ്ങെളല്ലാം മൗനത്തിലാണ്. പ്രതിപക്ഷം ചില്ലറ പ്രതിഷേധം മാത്രം ഉയർത്തുന്നു. 18 ലക്ഷത്തിലധികം പേർക്കാണ് ആറരമാസത്തിനിടെ പകർച്ചപ്പനി ബാധിച്ചത്. 60 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഡെങ്കിപ്പനിയും െഡങ്കിലക്ഷണങ്ങളുമായും 150ലധികം പേർ ആറരമാസത്തിനടെ മരിച്ചുകഴിഞ്ഞു.
അരലക്ഷത്തിലധികം പേർക്ക് രോഗം പിടിപെട്ടു. എലിപ്പനി കവർന്നത് 57 ജീവനുകൾ. 2116 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എച്ച്1 എൻ1 കവർന്നത് 66 ജീവനുകൾ. 1128 പേർ രോഗികളായി. ഇൗമാസം 15 ദിവസത്തിനിടെ പനിബാധിച്ച് മരിച്ചവരുടെ കണക്ക് 26. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 60 പേരും എലിപ്പനി ബാധിച്ച് 11 പേരും മരിച്ചു. ഒമ്പതുപേർ എച്ച്1 എൻ1 ബാധിച്ചും മരിച്ചു. സർക്കാർ ആശുപത്രികളിലെ കണക്കാണിത്. സ്വകാര്യ ആശുപത്രികളുടെയും ക്ലിനിക്കുകളിലെയും കണക്കുകൂടി കൂട്ടിയാൽ ആരോഗ്യസൂചിക എവിടെ എന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താം. ദീർഘകാല പ്രതിരോധം കൊണ്ടുമാത്രമേ പനി നിയന്ത്രിക്കാനാകൂവെന്ന നിർദേശം ഇപ്പോൾ മറന്നമട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.