പനി: ധവളപത്രം പുറത്തിറക്കണം -ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പനിയും പനിമരണവും വ്യാപകമായ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ധവളപത്രം പുറത്തിറക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പനിബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് പത്തുലക്ഷം രൂപ വീതം സർക്കാർ ധനസഹായമായി നൽകണമെന്നാവശ്യപ്പെട്ട് സി.എം.പി ജന.സെക്രട്ടറി സി.പി. ജോൺ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിവന്ന 24 മണിക്കൂർ ഉപവാസത്തിെൻറ സമാപനസമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.
പനിമരണം സംബന്ധിച്ച് ധവളപത്രം ആവശ്യമാണ്. ശുചീകരണപ്രവർത്തനങ്ങൾ, ആരോഗ്യരംഗത്ത് സ്വീകരിച്ച നടപടികൾ എന്നിവ ധവളപത്രത്തിൽ ഉൾപ്പെടുത്തണം. പനിബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം. യു.ഡി.എഫ് ഭരണകാലത്ത് 1.85 ലക്ഷമായിരുന്ന മെഡിക്കൽ ഫീസ് അഞ്ചരലക്ഷമാക്കി വർധിപ്പിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസ് ആദ്യവർഷംതെന്ന 65,000 രൂപ വർധിപ്പിച്ച് രണ്ടരലക്ഷം രൂപയാക്കി. ഇത്തവണ അത് വീണ്ടും വർധിപ്പിച്ച് അഞ്ചരലക്ഷമാക്കി. ഒടുവിൽ ഫീസ് നിർണയിച്ച ഒാർഡിനൻസ് തെന്ന തിരുത്തിയതോടെ ആരോഗ്യവകുപ്പിെൻറ താളംതെറ്റിയെന്ന് തെളിെഞ്ഞന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.