പകർച്ചപ്പനി: സംസ്ഥാന തല ശുചീകരണ യജ്ഞം തുടങ്ങി
text_fieldsതിരുവനന്തപുരം : പനിപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി ശുചീകരണത്തിന് നേതൃത്വം നല്‍കി.
സര്‍വകക്ഷിയോഗ തീരുമാനപ്രകാരം സംസ്ഥാനത്ത് 27, 28, 29 തീയതികളിലാണ് ശുചീകരണം നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മൂന്നുനാള്‍ നീളുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. പകര്‍ച്ചപ്പനി തടയാന്‍ ശുചീകരണവും ദുരിതാശ്വാസവുമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി സഹകരിച്ച് സജീവമായി രംഗത്തിറങ്ങാന്‍ എല്ലാവിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടനാനേതാക്കള്‍, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം വിവിധ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിചേര്‍ന്നു. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും മാലിന്യ നീക്കത്തില്‍ പങ്കാളികളായി.
കുടുംബശ്രീ, ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വായനശാല പ്രവര്‍ത്തകര്‍, ക്ളബ്ബുകള്‍, എന്‍.സി.സി -എന്‍.എസ്.എസ് സ്റ്റുഡന്‍റ് പൊലീസ് വളന്‍റിയര്‍മാര്‍ തുടങ്ങിയവരെല്ലാം സജീവമായി ബോധവല്‍ക്കരണം നടത്തുന്നുണ്ട്.
സര്‍ക്കാരിന്‍റെ പനിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.