തദ്ദേശ സ്ഥാപനങ്ങൾക്ക് 31ന് ശേഷവും പണം ചെലവിടാം –ധനമന്ത്രി
text_fieldsപാലക്കാട്: തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് മാർച്ച് 31ന് ശേഷവും പദ്ധതിതുക ചെലവഴിക്കാമെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. കയർ ഭൂവസ്ത്രവുമായി ബന്ധപ്പെട്ട് കയർ വികസന വകുപ്പിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർച്ച് 31ന് മുമ്പ് തുക ചെലവഴിക്കാൻ ആരും വെപ്രാളപ്പെടേണ്ട. ഇൗ വർഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഏപ്രിലിലും തുക ചെലവഴിക്കാൻ സർക്കാർ അനുമതി നൽകും. ഇതിനകം അംഗീകരിച്ച പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് തടസ്സമുണ്ടാവില്ല. തെരഞ്ഞെടുപ്പ് തിരക്കും പുതിയ സർക്കാർ വന്നതും നോട്ട് നിരോധനമടക്കമുള്ള പ്രശ്നങ്ങളും ഇൗ വർഷം പദ്ധതി വിനിയോഗം വൈകാൻ കാരണമായതായും െഎസക് പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാം പതിപ്പിന് തുടക്കമായതായും നിർവഹണത്തിലെ പാളിച്ച പരിഹരിക്കാൻ ഉൗന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.