ധനകാര്യ കമീഷൻ ഇന്നെത്തും; മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ച
text_fieldsതിരുവനന്തപുരം: പരിഗണനാ വിഷയങ്ങളിൽ പലതിനോടും ശക്തമായ എതിർപ്പ് നിലനിൽക്കെ തന്നെ 15ാം ധനകാര്യ കമീഷൻ തിങ്കളാഴ്ച മുതൽ സംസ്ഥാനവുമായി ചർച്ചകൾ ആരംഭിക്കും. ഇൗ മാസം 31വരെ കേരളത്തിൽ തങ്ങും. കമീഷന് സമർപ്പിക്കുന്ന നിവേദനം സംസ്ഥാനം തയാറാക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി സംസ്ഥാന സർക്കാർ സർവകക്ഷി യോഗവും വിളിച്ചിരുന്നു.
എ.കെ. സിങ്ങിെൻറ നേതൃത്വത്തിലുള്ള ധനകമീഷനിൽ ശക്തികാന്ത ദാസ്, ഡോ. അനൂപ് സിങ്, ഡോ. അശോക് ലാഹ്രി, ഡോ. രമേശ് ചന്ദ് എന്നിവരും സെക്രട്ടറി അരവിന്ദ് മേത്തയും ഉദ്യോഗസ്ഥരും ഉണ്ടാകും. കമീഷൻ സന്ദർശിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.
ഇതിന് മുന്നോടിയായി കേരളത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഡൽഹിയിൽ നിന്നും കേരളത്തിലെ അക്കൗണ്ടൻറ് ജനറലിൽനിന്നും കമീഷൻ ശേഖരിച്ചു. നേരത്തേ, പരിഗണനാ വിഷയങ്ങൾക്കെതിരെ ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം വിളിച്ച് പ്രതിഷേധിച്ചിരുന്നു.
സംഘത്തിെൻറ പരിപാടികൾ:
- സംസ്ഥാനത്തിെൻറ സാമ്പത്തികനില അവലോകനം
- സാമൂഹിക-സാമ്പത്തിക രംഗെത്ത പുരോഗതി വിലയിരുത്തൽ
- തിങ്കളാഴ്ച ഉച്ചക്ക് തദ്ദേശ വകുപ്പ് സെക്രട്ടറിയുമായി ചർച്ച
- രാത്രി മുഖ്യമന്ത്രിയുടെ വിരുന്ന്
- ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ സംഘടനാപ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച
- ബുധനാഴ്ച കൊരട്ടി ന്യൂട്രിമിക്സ് യൂനിറ്റ്, പറപ്പൂക്കര പഞ്ചായത്തിലെ സ്മാർട്ട് സ്കൂൾ, കദളികൃഷി, തൃശൂർ കോർപറേഷെൻറ അനിമൽ ബർത്ത് കൺട്രോൾ സെൻറർ, കുന്നംകുളത്തെ മാലിന്യ സംസ്കരണം എന്നിവ സന്ദർശിക്കും
- വ്യാഴാഴ്ച കൊച്ചി മെട്രോ സന്ദർശനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.