അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
text_fieldsപത്തനംതിട്ട: അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൈലപ്ര കിഴക്കേക്കര ഇടമുറിയിൽ കെ.വി. മത്തായി-സാലമ്മ ദമ്പതികളുടെ മകൻ സിജു മത്തായിയാണ് (11) മരിച്ചത്. മൈലപ്ര സേക്രഡ് ഹാർട്ട് സ്കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സംഭവം.
മുറിക്കുള്ളിൽ സിജു പഠിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പറയുന്നു. രാത്രി വൈകിയും മുറിയിൽ ലൈറ്റ് കിടക്കുന്നതുകണ്ട് മാതാവ് ഉണർന്ന് നോക്കുമ്പോൾ സിജു തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നനഞ്ഞ ഷാൾ മുറിയിലെ ഹുക്കിലിട്ട് തൂങ്ങുകയായിരുന്നു.
പിതാവ് മത്തായി വിദേശത്താണ്. പോസ്റ്റ്മോർട്ടം ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. സംസ്കാരം വ്യാഴാഴ്ച വെട്ടിപ്പുറം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരി: സിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.