എം.എൽ.എയുടെ ഭക്ഷ്യധാന്യ കിറ്റിനെച്ചൊല്ലി അടിപിടി; വനിത പഞ്ചായത്ത് അംഗം മർദിച്ചെന്ന് പരാതി
text_fieldsനെട്ടൂർ: കുമ്പളം പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്ക് എം. സ്വരാജ് എം.എൽ.എ നൽകിയ ഭക്ഷ ്യധാന്യ കിറ്റിനെച്ചൊല്ലി പനങ്ങാട്ട് അടിപിടി. കിറ്റ് വാങ്ങാനെത്തിയ മത്സ്യത്തൊഴിലാള ി സ്ത്രീയെ യു.ഡി.എഫ് വനിത പഞ്ചായത്ത് അംഗം മർദിച്ചതായാണ് പരാതി. കുമ്പളം പഞ്ചായത്തിലെ 10 ാം വാർഡിൽ കുന്നത്തു നികർത്തിൽ വീട്ടിൽ മിനിക്കാണ് മർദനമേറ്റത്.
വാർഡ് അംഗം ഷേർളി ജോർജ് പറഞ്ഞ പ്രകാരമാണ് ഞായറാഴ്ച രാവിലെ കിറ്റ് വാങ്ങാൻ മെംബറുടെ വീട്ടിലെത്തിയത്. എന്നാൽ, മത്സ്യത്തൊഴിലാളി ആനുകൂല്യവും സർക്കാർ റേഷനും കിട്ടിയെന്ന് കുറ്റപ്പെടുത്തി കിറ്റുകൾ തീർെന്നന്ന് പറഞ്ഞു. മറ്റു വരുമാനമാർഗം ഇല്ലെന്ന് അറിയിച്ചതോടെ രോഷം കൊണ്ട മുൻ പഞ്ചായത്ത് പ്രസിഡൻറുകൂടിയായ ഷേർളി ജോർജ് തന്നെ ൈകയിൽ കിട്ടിയ കുപ്പികൊണ്ട് അടിച്ചതായും അസഭ്യം പറഞ്ഞ് മുന്നിലേക്ക് കിറ്റ് വലിച്ചെറിഞ്ഞ് മുഖത്ത് തുപ്പിയതായും മിനി പറയുന്നു.
കിറ്റ് എടുക്കാതെ തിരികെ നടന്ന മിനിയെ പഞ്ചായത്ത് അംഗം കല്ലുകൊണ്ട് എറിഞ്ഞതായും പരാതിയിലുണ്ട്. പരിക്കേറ്റ മിനി പനങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പനങ്ങാട് പൊലീസിൽ പരാതിയും നൽകി. 300 കിറ്റാണ് എം.എൽ.എ പഞ്ചായത്തിന് നൽകിയത്. 15 കിറ്റ് വീതം 18 വാർഡിലേക്കായി മെംബർമാരെ ഏൽപിക്കുകയും ചെയ്തു. കിറ്റ് ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.