മൗനിയാകാന്‍ മനസ്സില്ല; സ്രാവുകള്‍ക്കൊപ്പം നീന്തല്‍ തുടരും: ജേക്കബ് തോമസ്
text_fieldsതിരുവനന്തപുരം: നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഡി.ജി.പി ജേക്കബ് തോമസ്. മൗനിയാകാന്‍ തനിക്ക് മനസ്സില്ല. പ്രതികരിക്കുന്നവരെ മൗനിയാക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോൾ പലതും നടക്കും. നീന്തല്‍ തുടരുമെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സസ്പെന്‍ഷനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സസ്പെന്‍ഷന്‍ ഉത്തരവ് തന്റെ കയ്യില്‍ കിട്ടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെ വിമര്‍ശിച്ചതിന് തന്നെ സസ്പെൻഡു ചെയ്തു എന്ന് മാധ്യമങ്ങള്‍ പറയുന്നത് ശരിയാണോ അല്ലയോ എന്ന് അറിയില്ല. ഡിസംബര്‍ ഒമ്പത് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമാണ്. അന്ന് അഴിമതിക്കെതിരെയും സ്വജനപക്ഷപാതത്തിനെതിരെയും ബോധവത്കരണ ദിനം ആചരിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷവും ബോധവത്കരണം നടത്തിയിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യമല്ലല്ലോ? അഴിമതി വിരുദ്ധ നിയമം നിലവിലുണ്ട്. പൂര്‍ണ്ണമായും നടപ്പാകുന്നുണ്ട് എന്ന് കേരളത്തിലെ പൊതുജനങ്ങള്‍ കരുതുന്നുണ്ടോ?- അദ്ദേഹം ചോദിച്ചു. ചീഫ് സെക്രട്ടറിയുടെ പ്രതികാര നടപടിയാണോ സസ്പെൻഷൻ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും ജേക്കബ് തോമസ് ആരോപിച്ചതാണ് നടപടിക്ക് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.