പശുവിെൻറ പേരിൽ െകാല: പാർലമെൻറിൽ പ്രമേയം കൊണ്ടുവരും -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: പശുവിെൻറ പേരിൽ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളും െകാലപാതകങ്ങളും മതേതര പാർട്ടികൾ അവഗണിക്കരുതെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ട്രെയിനിൽ കൊല്ലപ്പെട്ട ജുനൈദിെൻറ സഹോദരൻ മുഹമ്മദ് ഹാഷിമിേനാടൊപ്പം പാണക്കാട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമിടയിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. മുഴുവൻ മതേതര പാർട്ടികളുമായും കൂടിയാലോചിച്ച് ഇൗ വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തും. ജുനൈദിെൻറ കൊലപാതകമടക്കം സമീപകാല സംഭവങ്ങളിൽ ശ്രദ്ധക്ഷണിച്ച് അടുത്ത പാർലെമൻറ് സമ്മേളനത്തിൽ അടിയന്തര പ്രമേയം കൊണ്ടുവരും.
പാർലമെൻറിന് പുറത്തും ലീഗ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പശുവിെൻറ പേരിൽ നടക്കുന്നത് ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിന് നേർക്കുള്ള ആക്രമണമാണെന്ന് ജുനൈദിെൻറ ബന്ധുവും സമരനേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു. ഇന്ന് ജുനൈദ് ആണെങ്കിൽ നാളെ മറ്റൊരാൾ ഇതിെൻറ ഇരയാവും. ഫാഷിസം രാജ്യത്തിെൻറ െഎക്യം തകർക്കുമെന്ന് അസ്ഹറുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.