സ്പീക്കറും പ്രതിപക്ഷ നേതാവും നേർക്കുനേർ
text_fieldsതിരുവനന്തപുരം: അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഇടപെട്ടില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ നേതാവ് വിമർശിച്ചത് വ നിർഭാഗ്യകരമാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. അതേസമയം, അനുവദിച്ച സമയം കഴിഞ്ഞ് 20 മിനിറ്റ് കൂടി സംസാരിച്ചതിന് പ്രസംഗത്തിനിടെ പലതവണ ഇടപെട്ട സ്പീക്കർ, പിന്നീട് മുഖ്യമന്ത്രി മൂേന്നമുക്കാൽ മണിക്കൂർ സംസാരിച്ചപ്പോൾ പഞ്ചപുച്ഛമടക്കി കേട്ടിരുന്നത് എന്ത് മര്യാദയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഏത് സമയം എഴുന്നേറ്റുനിന്നാലും സംസാരിക്കാൻ അവകാശമുെണ്ടന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. അദ്ദേഹം സംസാരിക്കുേമ്പാൾ ദീർഘിച്ചുപോകുേമ്പാൾ ഇനി എത്ര സമയം വേണമെന്ന് ചോദിക്കാറുണ്ട്. തിങ്കളാഴ്ച രാവിലെ തന്നെ അദ്ദേഹം തന്നോട് പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും സമയനിഷ്ഠ പാലിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അവിശ്വാസ പ്രമേയ ചർച്ച നിശ്ചയിച്ചതിനെക്കാൾ ഒന്നര മണിക്കൂർ നീണ്ടു. പ്രതിപക്ഷ നേതാവിന് അനുവദിച്ചതിനെക്കാൾ മൂന്നിരട്ടി സമയം അനുവദിച്ചു. നിയമസഭയിൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും പറയാനുള്ളത് പറയാൻ അവസരം കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും സ്പീക്കർ സൂചിപ്പിച്ചു.
സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവന്നതിെൻറ പ്രതികാരമാണ് പ്രതിപക്ഷത്തോട് കാട്ടിയത്. ആവശ്യമായി വന്നാൽ സ്പീക്കർെക്കതിരെ ഇനി സഭ ചേരുേമ്പാഴും പ്രമേയം കൊണ്ടുവരാൻ അവകാശമുണ്ടെന്നും െചന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ മൂന്നേമുക്കാൽ മണിക്കൂർ പ്രസംഗം നിയന്ത്രിക്കാതെ സ്പീക്കർ പക്ഷംപിടിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.