റാന്നിക്കായി ഇരുമുന്നണിയിലും പിടിവലി
text_fieldsപത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിനായി ഇരുമുന്നണിയിലും പിടിവലി. എൽ.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മും യു.ഡി.എഫിൽ ആർ.എസ്.പിയും റാന്നി വേണമെന്ന് ആവശ്യെപ്പടുന്നു. യു.ഡി.എഫിൽ തിരുവല്ല മണ്ഡലം കേരള കോൺഗ്രസി(ജോസഫ്)ന് നൽകരുതെന്ന ആവശ്യം ശക്തമാണ്.
കോന്നിയിൽ അടൂർ പ്രകാശിെൻറ നോമിനി റോബിൻ പീറ്റർ സ്ഥാനാർഥിയാകുന്നതിനെതിരെയും കലാപം ഉയരുന്നു. ജില്ലയിൽ കോൺഗ്രസിലെ പ്രബലരായ ആെരങ്കിലും സ്ഥാനാർഥിയായാൽ മാത്രമേ മറ്റ് മണ്ഡലങ്ങളും പിടിച്ചെടുക്കാനാകൂ എന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടിക ഡി.സി.സി തയാറാക്കിയ വിവരം പുറത്തുവന്നു. പട്ടികയിൽ അടൂരും ആറന്മുളയും ഒഴികെ മറ്റ് മണ്ഡലങ്ങളിലെ പട്ടികയിൽ വിജയസാധ്യതയുള്ളവരില്ലെന്ന വിമർശനവും ശക്തമാണ്.
ജില്ലയിലെ വിജയസാധ്യതയെ തല്ലിത്തകർക്കുന്ന നടപടിയാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽനിന്ന് ഉണ്ടാകുന്നതെന്നാണ് വിമർശനം. എൽ.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിന് ജില്ലയിൽ സീറ്റ് നൽകേണ്ട എന്നാണ് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് നിർദേശം.
തിരുവല്ല വേണമെന്നാണ് നേരേത്ത കേരള കോൺഗസ് എം ആവശ്യെപ്പട്ടിരുന്നത്. തിരുവല്ല സീറ്റ് ജനതാദളിനാണെന്ന് സി.പി.എം പ്രഖ്യാപിച്ചു കഴിഞ്ഞു. അതോടെ അവർ റാന്നി വേണമെന്ന ആവശ്യം ഉന്നയിക്കുകയാണ്. ജില്ല പ്രസിഡൻറ് എൻ.എം. രാജുവിനെ മത്സരിപ്പിക്കാനാണ് റാന്നി വേണമെന്ന് കേരള കോൺഗ്രസ് എം ആവശ്യെപ്പടുന്നത്. റാന്നി വിജയം ഉറെപ്പന്ന് സി.പി.എം കണക്കുകൂട്ടുന്ന മണ്ഡലമായതിനാലാണ് അത് വിട്ടു നൽകേണ്ട എന്ന് സി.പി.എം തീരുമാനിച്ചിരിക്കുന്നത്.
യു.ഡി.എഫിൽ അപ്രതീക്ഷിതമായാണ് റാന്നിക്കായി ആർ.എസ്.പി അവകാശവാദമുന്നയിച്ചിരിക്കുന്നത്. ആലപ്പുഴയിലെ അമ്പലപ്പുഴയോ റാന്നിയോ വേണമെന്നാണ് ആർ.എസ്.പിയുടെ ആവശ്യം. കോൺഗ്രസ് സ്ഥിരമായി മത്സരിക്കുന്ന റാന്നിയിൽ സി.പി.എമ്മിലെ രാജു എബ്രഹാമിനെ തളക്കാൻ ഉതകുന്ന സ്ഥാനാർഥിയെ അവതരിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
കോന്നിയിലും തിരുവല്ലയിലും കലാപം ഉയർത്തുന്നതിന് നേതൃത്വം നൽകുന്നത് അടൂർ പ്രകാശിെൻറയും പി.ജെ. കുര്യെൻറയും നിലപാടുകളാണെന്ന വിമർശനം ശക്തമാണ്. കോന്നിയിൽ കോൺഗ്രസ് നേതൃത്വം വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ലംഘിച്ച് അടൂർ പ്രകാശാണ് റോബിൻ പീറ്റർ സ്ഥാനാർഥിയാകാൻ യോഗ്യനാണെന്ന് പരസ്യപ്രസ്താവന നടത്തിയത്.
അതിനെതിരെ പ്രതിഷേധം ഉയർന്നു. തിരുവല്ല സീറ്റ് കേരള കോൺഗ്രസിൽനിന്ന് പിടിച്ചെടുക്കണമെന്ന് പി.ജെ. കുര്യൻ പറഞ്ഞതോടെയാണ് തിരുവല്ലയിൽ കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസിനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.