ചേലക്കരയിൽ ചുവരെഴുത്തിലും കനത്ത പോര്
text_fieldsചെറുതുരുത്തി: ചേലക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ ചുവരെഴുത്തിലും മത്സരം കനത്തു. വിവിധയിടങ്ങളിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ സഹിതം ചുവരെഴുത്ത് നടത്തുന്നതിന്റെ തിരക്കിലാണ് പാർട്ടികളും മുന്നണികളും. സമൂഹമാധ്യമങ്ങൾ സജീവമായ പുതിയ കാലത്തും ചുവരെഴുത്തിന് കുറവൊന്നും വന്നിട്ടില്ല.
ആലുവയിൽനിന്ന് എത്തിയ ബേബി പീറ്ററിന്റെ നേതൃത്വത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ ചുവരെഴുത്ത് നടത്തുന്നത്. സ്ഥാനാർഥി രമ്യ ഹരിദാസിന്റെ ചിത്രങ്ങൾ ചുവരിൽ ഒട്ടിക്കുന്നുമുണ്ട്. എറണാകുളം ശൈലി ആയതിനാൽ എഴുത്തിലും വ്യത്യാസമുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന് വേണ്ടി സ്ഥിരമായി ഈ ഭാഗത്ത് എഴുതുന്നത് ഒറ്റപ്പാലം സ്വദേശി അശോകനാണ്. വള്ളുവനാടൻ ശൈലിയാണ് ഇദ്ദേഹത്തിന്റേത്. എൻ.ഡി.എ സ്ഥാനാർഥി ബാലകൃഷ്ണന് വേണ്ടി എഴുതുന്ന ദാമോദരൻ തൃശൂർ ശൈലിയാണ് പിന്തുടരുന്നത്.
എഴുത്ത്കലയിൽ കേരളത്തിലെ ഏറ്റവും നല്ല ആർട്ടിസ്റ്റുകളായ സ്റ്റീഫൻ, തിലകൻ, രാധാകൃഷ്ണൻ, സരിത ആർട്ട് തുടങ്ങിയവർ വികസിപ്പിച്ച ശൈലിയാണ് അത്. എന്തായാലും പുതിയ കാലത്തും എഴുത്തുകല ജീവിച്ചിരിക്കുന്നു എന്നതിൽ സന്തോഷമുണ്ടെന്ന് ആർട്ടിസ്റ്റ് കൂടിയായ ഷക്കീർ ചെറുതുരുത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.