വോട്ടർപട്ടികയെ ചൊല്ലി യു.ഡി.എഫും ഇടതുമുന്നണിയും തമ്മിൽ പൊരിഞ്ഞ പോര്
text_fieldsതിരുവനന്തപുരം: വോെട്ടടുപ്പിന് വെറും അഞ്ച് ദിനം മാത്രം ശേഷിക്കെ ഇരട്ടവോട്ടിെൻറ പേരിൽ യു.ഡി.എഫും ഇടതുമുന്നണിയും തമ്മിൽ പൊരിഞ്ഞ പോര്. ഇരട്ടവോട്ടിൽ ചെന്നിത്തല ഇടത് സർവിസ് സംഘടനകളുടെ പങ്ക് ആരോപിച്ചപ്പോൾ, അത് മഹാകാര്യമല്ലെന്നും പുറത്തുവന്ന പേരുകൾ കോൺഗ്രസിേൻറതാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
4.30 ലക്ഷം ഇരട്ടവോട്ട് വിവരങ്ങളാണ് പ്രതിപക്ഷനേതാവ് പുറത്തുവിട്ടത്. വോട്ടർമാരുടെ വിവരങ്ങൾ പുറത്ത് വന്നത് വിദേശ വെബ്സൈറ്റ് വഴിയാണെന്നും ഡേറ്റ ചോർച്ചയാണെന്നും അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതെന്നുമുള്ള കടുത്ത ആരോപണം സി.പി.എം ഉന്നയിച്ചു. കള്ളവോട്ടിന് വേണ്ടി ഇരട്ടവോട്ട് ചേർെത്തന്ന പ്രചാരണത്തിലാണ് യു.ഡി.എഫ്. പുറത്തുവിട്ട പട്ടികയിലെ പിഴവുകൾ കണ്ടെത്തി തിരിച്ചടിക്കുകയാണ് ഇടതുമുന്നണി. കുടുംബത്തിലെ ഇരട്ടകളെ അപമാനിച്ചെന്നാണ് ആക്ഷേപം. വിദേശ വെബ്സൈറ്റ് വഴി ഇത് പുറത്തുവിട്ടത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത് ഗൗരവമായ നിയമപ്രശ്നമാണെന്നും അവർ വാദിക്കുന്നു.
കോവിഡ് കാലത്ത് ഡേറ്റ വിശകലനത്തിനായി നൽകിയ സ്പ്രിൻക്ലർ കരാറിൽ വിവരചോർച്ചയെ കുറിച്ചായിരുന്നു പ്രതിപക്ഷ ആരോപണം. ഇതേ ആരോപണം സി.പി.എം ഇപ്പോൾ തിരിച്ച് ഉന്നയിക്കുന്നു.
വ്യക്തികളുടെ അനുമതിയോടെയല്ല വിവരം വിദേശ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്നും അവർ വാദിക്കുന്നു. വിവരചോർച്ചയെല്ലന്നാണ് പ്രതിപക്ഷത്തിെൻറ മറുപടി. വോട്ടർപട്ടിക വിവരം സ്പിൻക്ലർ പോലെ ആരോഗ്യപരവുമായി ബന്ധപ്പെട്ടതല്ല.
തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ ആർക്കും ലഭിക്കുന്ന വിവരം മാത്രമാണിതെന്നും അവർ പറയുന്നു.
ഇരട്ടവോട്ട് പട്ടികയിലെ പിഴവുകൾ കണ്ടെത്താൻ സി.പി.എം താേഴത്തട്ടിൽ തന്നെ പരിശോധന ആരംഭിച്ചു. ഭൂരിഭാഗവും ഇരട്ടസഹോദരങ്ങളുടേതാണെന്ന തെളിവുകളുമായി എളമരം കരീം അടക്കമുള്ളവർ രംഗത്തുവന്നു.
പേര് ഇരട്ടിപ്പുള്ളവരുടെ വോട്ടിെൻറ കാര്യത്തിൽ കർശന നിബന്ധനകൾ കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് കമീഷനും ആേലാചിക്കുന്നുണ്ട്. നുണബോംബ് വരുെന്നന്ന മുൻകരുതൽ രണ്ട് ദിവസമായി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ട്.
'സർക്കാറിനെതിെര പല ആയുധങ്ങളും ഒരുങ്ങുന്നു. വ്യാജരേഖകൾ, വ്യാജ ശബ്ദരേഖകൾ തുടങ്ങിയവയാണെന്ന് മനസ്സിലാകുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇതൊന്നും മതിയാകിെല്ല'ന്ന് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് ഭീരുത്വമെന്നാണ് ചെന്നിത്തലയുടെ തിരിച്ചടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.