ഫയലുകൾ മന്ത്രിമാരെ കാണിക്കാറില്ല; സെക്രട്ടറിയുടെ വിശദീകരണം ഗൗരവതരമെന്ന് വനംവകുപ്പ്
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി നടന്ന സെക്രട്ടറിതല ചർച്ചകളുടെ വിശദാംശങ്ങൾ 2017 മുതൽ മന്ത്രിമാരെ അറിയിക്കാറിെല്ലന്ന വനം സെക്രട്ടറിയുടെ വിശദീകരണം ഗൗരവതരമെന്ന് വനംവകുപ്പ്. ഒന്നാം പിണറായി സർക്കാറിെൻറ കാലത്തും ഇപ്പോഴും ഇതുതന്നെയാണ് തുടരുന്നത്. 2017ന് ശേഷം ഒാരോ വർഷവും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടും കേരളവും തമ്മിൽ സെക്രട്ടറിതലത്തിൽ ഒട്ടനവധി കാര്യങ്ങൾ ചർച്ചചെയ്തിരുന്നു. അതൊന്നും അതത് കാലത്ത് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരെ അറിയിച്ചിട്ടില്ല. രണ്ട് സംസ്ഥാനങ്ങൾ തമ്മിലെ ഗൗരവതരമായ വിഷയം എന്തുകൊണ്ട് മന്ത്രിമാരെ അറിയിച്ചില്ലെന്ന വനംവകുപ്പിെൻറ ചോദ്യത്തിന് വനം സെക്രട്ടറി കൃത്യമായ മറുപടി നൽകിയിട്ടില്ല. ബേബി ഡാം മരംമുറി അടക്കം സെക്രട്ടറിതല ചർച്ചകൾ മന്ത്രിമാരെ അറിയിക്കാത്തത് സംബന്ധിച്ചും വനം സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമെല്ലന്നാണ് വകുപ്പിെൻറ നിലപാട്. ബേബി ഡാം മരംമുറിയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറിക്ക് വിശദീകരണം വനംവകുപ്പ് കൈമാറിയിട്ടുണ്ട്. അതിന്മേൽ തുടർനടപടി ഒരാഴ്ചക്കകം ഉണ്ടാകും. വിഷയത്തിൽ ആരോഗ്യകാരണങ്ങളാൽ അവധിയിലായതിനാൽ ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ഇതുവരെ വിശദീകരണം നൽകിയില്ല.
മരംമുറി ഫയലുകൾ മന്ത്രിമാർ കണ്ടിരുന്നോ എന്ന സംശയം നിലനിൽക്കെയാണ് വനംമന്ത്രിയെ രക്ഷിക്കാൻ കൂടി ലക്ഷ്യമിട്ട് വനം സെക്രട്ടറി വിശദീകരണം നൽകിയത്. മരംമുറിക്ക് താൻ അനുമതി നൽകിയിട്ടില്ലെന്നും വനം സെക്രട്ടറി വിശദീകരിക്കുന്നു.
അതേസമയം, സെപ്റ്റംബർ 17ന് ചേർന്ന കേരള-തമിഴ്നാട് സെക്രട്ടറിതല യോഗത്തിൽ മരംമുറി ചർച്ചയായെന്ന് സെക്രട്ടറി സമ്മതിക്കുന്നു. തീരുമാനമെടുത്തില്ലെന്ന് പറയുേമ്പാഴും യോഗത്തിെൻറ മിനിറ്റ്സ് തനിക്ക് കിട്ടിയെന്നാണ് വിശദീകരണം. മിനിറ്റ്സ് കണ്ടെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രനും നിയമസഭയിൽ പറഞ്ഞത്. അത് ഇതുവരെ തിരുത്തിയിട്ടില്ല. യോഗത്തിെൻറ വിശദാംശങ്ങൾ രേഖാമൂലം ലഭിച്ചത് നവംബർ 11നാണ്; ബെന്നിച്ചൻ തോമസ് അഞ്ചിന് മരംമുറി ഉത്തരവ് ഇറക്കിയശേഷം.
ബെന്നിച്ചനിൽ പഴിചാരി എല്ലാവരും രക്ഷപ്പെടുേമ്പാൾ സെപ്റ്റംബർ 17 ലെ യോഗത്തിനുശേഷം ഉത്തരവിറക്കാൻ ബെന്നിച്ചനോട് ആര് നിർദേശിച്ചെന്നതാണ് ഉത്തരംകിട്ടാത്ത ചോദ്യം. മുഖ്യമന്ത്രി ഉൾപ്പെടെ തുടരുന്ന മൗനവും ദുരൂഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.