ചലച്ചിത്രമേള: 12000 പ്രതിനിധികൾ; മാസ്ക് നിർബന്ധമാക്കില്ല
text_fieldsതിരുവനന്തപുരം: ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) 12000 പ്രതിനിധികളെ അനുവദിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. 15 സ്ക്രീനിലായി നടത്തുന്ന പ്രദർശനം കാണാൻ 9500 സീറ്റുണ്ട്. മേളയിൽ മാസ്ക് നിർബന്ധമാക്കില്ല. പുനരുദ്ധരിച്ച ക്ലാസിക് സിനിമകളുടെ വിഭാഗത്തില്‍ ജി. അരവിന്ദന്റെ 'തമ്പ്' പ്രദര്‍ശിപ്പിക്കും.
മലയാളത്തിലെ നവതരംഗത്തിന് തുടക്കം കുറിച്ച 'സ്വയംവര'ത്തിന്റെ 50ാം വാര്‍ഷികാഘോഷവേളയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവുമുണ്ടാകും. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെയും നടൻ മധുവിനെയും ചടങ്ങില്‍ ആദരിക്കും.മുഖ്യവേദിയായ ടാഗോറില്‍ രണ്ട് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും.
മാങ്ങാട് രത്‌നാകരന്‍ ക്യറേറ്റ് ചെയ്ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകളുടെ പ്രദര്‍ശനമായ 'അനര്‍ഘ നിമിഷം', അനശ്വരനടന്‍ സത്യന്റെ 110ാം ജന്മവാര്‍ഷി വേളയില്‍ അദ്ദേഹത്തിന്റെ 20 വര്‍ഷത്തെ ലച്ചിത്രജീവിതത്തിൽ നിന്നുള്ള 110 ചിത്രങ്ങള്‍ ശേഖരിച്ച് ആര്‍. ഗോപാലകൃഷ്ണന്‍ തയാറാക്കിയ 'സത്യന്‍ സ്മൃതി' എന്നിവ.സംവിധായകരുമായി സംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, അരവിന്ദന്‍ സ്മാരക പ്രഭാഷണം തുടങ്ങിയ അനുബന്ധ പരിപാടികള്‍ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.