Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെക്രട്ടേറിയറ്റിലും...

സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണം നിരോധിച്ചു

text_fields
bookmark_border
സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണം നിരോധിച്ചു
cancel
Listen to this Article

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണം നിരോധിച്ചു, പാർക്കിങ്ങിനും കർശന നിയന്ത്രണം. സിനിമ-സീരിയൽ ചിത്രീകരണ അനുമതി തേടുന്ന അപേക്ഷകളും തള്ളി. അതി സുരക്ഷാമേഖലയായതിനാലാണ്​ തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പി.ആർ.ഡി നേതൃത്വത്തിൽ നടത്തുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

സെക്ര​ട്ടേറിയറ്റിൽ വാഹനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയിരുന്നു. വിവിധ വകുപ്പുകൾ, ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ മേധാവികൾക്കും ഉദ്യോഗസ്ഥർക്കും വാഹന​ പാസ്​ നൽകുന്നത്​ നിർത്തി. സെക്രട്ടേറിയറ്റിൽനിന്ന്​ ലഭിക്കുന്ന കത്തിന്‍റെയും ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡിന്‍റെയും​ അടിസ്ഥാനത്തിൽ മാത്രം കടത്തി വിടും. വാഹന പാസ്​ നിർബന്ധമാക്കും. പാസുള്ള വാഹനങ്ങൾക്കേ പാർക്കിങ്​ അനുവദിക്കൂ. പാസ്​ ആവശ്യമുള്ള ജീവനക്കാർ ഉടൻ അപേക്ഷ നൽകണമെന്നും പൊതുഭരണ വകുപ്പ്​ സർക്കുലറിൽ നിർദേശിച്ചു.

മഞ്ഞ വരയിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്നത്​ വിലക്കി. എല്ലാ ഭാഗത്തും ഫയർ എൻജിൻ തടസ്സം കൂടാതെ എത്താൻ സൗകര്യം ഒരുക്കുന്നതിനാണിത്​. അത്തരം വാഹനം റിക്കവറി വാൻ ഉപയോഗിച്ച്​ നീക്കും. ഉടമക്കും ഡ്രൈവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. പിഴയും ഈടാക്കും. സെക്രട്ടേറിയറ്റ്​ വളപ്പിൽ പ്രധാന പാർക്കിങ്​ ഇടങ്ങളിൽ ഉപയോഗശൂന്യ വാഹനങ്ങൾ തുരുമ്പെടുത്ത്​ കിടക്കുന്നത്​ ഉടൻ മാറ്റും. പാർക്ക്​ ചെയ്യുന്ന സർക്കാർ വാഹനങ്ങളുടെ ഡ്രൈവർമാർ പരിസരത്ത്​ ഉണ്ടാകണം. വാഹനം മാറ്റേണ്ട സമയത്ത്​ ഡ്രൈവർമാർ ഇല്ലെങ്കിൽ റിക്കറി വാൻ ഉപയോഗിച്ച്​ നീക്കും. അതിന്‍റെ പേരിലെ നഷ്ടത്തിന്​ വകുപ്പും ഡ്രൈവറും ഉത്തരവാദിയാകും.

മഞ്ഞവര മുറിച്ച്​ കടന്നോ പാർക്കിങ്​ വരകൾക്ക്​ കുറുകെയോ പകുതി പുറത്തായോ അലക്ഷ്യമായി പാർക്ക്​ ചെയ്യാൻ പാടില്ല. അലക്ഷ്യമായി പാർക്ക്​ ചെയ്​താൽ 1000 രൂപ പിഴയിടും. പാർക്കിങ്​ സ്ഥലം നിറഞ്ഞാൽ പാസുള്ള വാഹനങ്ങളും അനുവദിക്കില്ല. അവ സെക്രട്ടേറിയറ്റിന്​​ പുറത്തോ സെൻട്രൽ സ്​റ്റേഡിയം പാർക്കിങ്​ ഏരിയയി​ലേക്കോ തിരിച്ചുവിടും. നിരോധസ്ഥലത്ത്​ പാർക്ക്​ ചെയ്യാൻ അനുവദിക്കില്ല. അടുത്ത വാഹനത്തിന്​ തടസ്സമായോ അലക്ഷ്യമായോ അസൗകര്യമായോ വഴി തടസ്സപ്പെടുത്തിയോ പാർക്ക്​ ചെയ്യാൻ പാടില്ല. യോഗങ്ങൾക്കും ചടങ്ങുകൾക്കും വരുന്ന ഉ​​േദ്യാഗസ്ഥരെ കൊണ്ടുവരുന്ന വാഹനം ഇറക്കിയ ശേഷം പുറത്ത്​ പാർക്ക്​ ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Secretariat
News Summary - Filming of movies and serials was banned in and around the Secretariat
Next Story