ചലച്ചിത്ര നിർമാണം: വനിതകൾക്കും, ട്രാൻസ്ജെന്റർ വ്യക്തികൾക്കും പരിശീലന പരിപാടി
text_fieldsതിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷനും, കേരള സംസ്ഥാന ഫിലിം ഡെവപ്പമെന്റ് കോർപ്പറേഷനും സംയുക്തമായി ചലച്ചിത്ര നിർമാണ രംഗത്തിലെ തൊഴിൽ സാധ്യതകളും നൈപുണ്യ വികസനവും എന്ന വിഷയത്തിൽ പത്ത് ദിവസം നീളുന്ന റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരിയിൽ കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെന്റർ പാർക്ക് ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 18- 45 ന് മധ്യേ പ്രായമുള്ള വനിതാ, ട്രാൻസ്ജെന്റർ വ്യക്തികൾക്കാണ് അവസരം. പ്ലസ്ടുവും, അടിസ്ഥാന കമ്പ്യൂട്ടർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ചലച്ചിത്ര നിർമാണ മേഖലയിൽ ഇന്റേൻഷിപ്പ് സൗകര്യവും, നൈപുണ്യ വികസന കോഴ്സുകളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും നൽകും. താൽപര്യമുള്ളവർ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൽ എന്നിവ സഹിതം info@reach.org.in എന്ന ഇമെയിൽ ഐഡിയിൽ Application for Media Production camp എന്ന തലക്കെട്ടോടെ ഈ മാസം 21 ന് മുൻപ് സമർപ്പിക്കണം. ഫോൺ - 0471- 236 5445, 94960 15002
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.