ഒടുവിൽ നിലമ്പൂർ എം.എൽ.എ സഭയിലെത്തി
text_fieldsതിരുവനന്തപുരം: ദീർഘനാളായ അസാന്നിധ്യത്തിനൊടുവിൽ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ബുധനാഴ്ച നിയമസഭയിൽ എതത്തി. അൻവറിെൻറ അസാന്നിധ്യം പ്രതിപക്ഷം ആയുധമാക്കിയതോടെ രാഷ്്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ഒന്നും രണ്ടും സമ്മേളനങ്ങളിൽ 29 ദിവസം സഭ ചേർന്നപ്പോൾ അൻവർ പങ്കെടുത്തത് ആദ്യ സമ്മേളനകാലത്തെ അഞ്ചുദിവസം മാത്രം. ഇപ്പോഴത്തെ സമ്മേളനത്തിലും ഇതുവരെ ഹാജരായില്ല. രാവിലെ 8.45ന് സഭയിലെത്തിയ അൻവർ ഭരണ, പ്രതിപക്ഷ അംഗങ്ങളെയെല്ലാം കൈവീശി അഭിവാദ്യം ചെയ്തു. ടി. സിദ്ദിഖ് ഉൾപ്പെടെ ചില പ്രതിപക്ഷ അംഗങ്ങൾ അടുത്തെത്തി കൈ മുട്ടിച്ച് സൗഹൃദം പങ്കിട്ടു. പ്രകൃതിദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സഭ പിരിഞ്ഞശേഷം ഭരണകക്ഷി അംഗങ്ങളും കൂട്ടത്തോടെ അടുത്തെത്തി കുശലം പങ്കിട്ടു. 'നിങ്ങളല്ലേ താരം' എന്ന് ചിലർ ചിരിച്ചുകൊണ്ട് സൗഹൃദം പങ്കുവെച്ചു. ട്രഷറി ബെഞ്ചിൽ പിന്നിൽനിന്ന് രണ്ടാമത്തെ നിരയിലാണ് അൻവറിെൻറ സീറ്റ്.
ആഫ്രിക്കയിൽ ഖനന ബിസിനസിന് പോയതാണെന്ന പ്രതിപക്ഷ ആേരാപണത്തിന് സമൂഹമാധ്യമത്തിലൂടെ അൻവർ മറുപടി നൽകി. സഭയിൽ വരാത്തതിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുൾപ്പെടെ രംഗത്തുവന്നിരുന്നു. തുടർച്ചയായി 60 ദിവസം അനധികൃതമായി ഹാജരാകാതിരുന്നാൽ സീറ്റ് ഒഴിവ് വന്നതായി കണക്കാക്കാമെന്നാണ് ഭരണഘടനയുടെ 190 (4) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ സഭയുടെ അനുമതിയോടെ അംഗത്തിന് അവധിയെടുക്കാനാകും. അൻവർ അവധിയെടുക്കാതെയാണ് വിട്ടുനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.