ഒടുവിൽ ശ്രീജേഷിന് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ
text_fieldsതിരുവനന്തപുരം: ഒളിമ്പിക്സ് മെഡൽ നേടി കേരളത്തിെൻറ അഭിമാനമായ ഹോക്കി താരം പി.ആർ. ശ്രീജേഷിന് രണ്ടുകോടി പാരിേതാഷികം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ബുധനാഴ്ച രാത്രി ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. നിലവിൽ വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിന് ജോയൻറ് ഡയറക്ടറായി (സ്പോർട്സ്) സ്ഥാനക്കയറ്റം നൽകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
മെഡൽ കിട്ടിയില്ലെങ്കിലും ഒളിമ്പിക്സിൽ പെങ്കടുത്ത് കേരളത്തിെൻറ അഭിമാനമായ മറ്റ് എട്ട് താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും. സജൻ പ്രകാശ്, എം. ശ്രീശങ്കർ, അലക്സ് ആൻറണി, മുഹമ്മദ് അനസ്, കെ.ടി. ഇർഫാൻ, എം.പി. ജാബിർ, നോഹ നിർമൽ ടോം, അമോജ് ജേക്കബ് എന്നിവർക്കാണ് ഇത് ലഭിക്കുക. ഒളിമ്പിക്സിനുള്ള ഒരുക്കങ്ങൾക്കായി ഇവർക്ക് നേരത്തേ അഞ്ചുലക്ഷം രൂപ വീതം നൽകിയിരുന്നു. ഇതിന് പുറമെയാണ് അഞ്ച് ലക്ഷം കൂടി നൽകുക.
ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് മറ്റ് സംസ്ഥാനങ്ങൾ നേരത്തേതന്നെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ശ്രീജേഷിെൻറ കാര്യത്തിൽ കേരള സർക്കാറിൽനിന്ന് പ്രഖ്യാപനമുണ്ടാകാതിരുന്നതിൽ വിമർശം വന്നിരുന്നു. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.