ഒടുവിൽ വനത്തിൽനിന്ന് മൂന്ന് മൃതദേഹങ്ങളും പുറത്തെത്തിച്ചു
text_fieldsമേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവും ഒരു ദിവസത്തെ കാത്തിരിപ്പിന് ശേഷം പുറത്തെത്തിച്ചു. ഹെലികോപ്ടറിൽ എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു. കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപം ആനയടികാപ്പിൽനിന്നാണ് ശനിയാഴ്ച രാവിലെയോടെ മൂന്ന് മൃതദേഹങ്ങള്‍ ഹെലികോപ്ടറിന്റെ സഹായത്തോടെ മേപ്പാടി ആശുപത്രിയിലെത്തിച്ചത്.
സൂചിപ്പാറക്കും കാന്തൻപാറക്കും ഇടയിലുള്ള ആനയടികാപ്പിൽ വെള്ളിയാഴ്ച രാവിലെയാണ് സന്നദ്ധപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. ഉടൻ അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച ഏറെ വൈകിയും പുറത്തെത്തിക്കാതിരുന്നത് ആരോപണത്തിനിടയാക്കിയിരുന്നു.
ശനിയാഴ്ച വൈകീട്ട് കാന്തന്‍പാറയില്‍നിന്ന് രണ്ട് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഔദ്യോഗികമായി 229 മരണം സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനംമൂലം ശനിയാഴ്ച നിർത്തിവെച്ച ദുരന്തമേഖലയിലെ തിരച്ചിൽ ഞായറാഴ്ച തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.