Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാരുണ്യപദ്ധതിക്ക്​ 100...

കാരുണ്യപദ്ധതിക്ക്​ 100 കോടി അനുവദിച്ച് ധ​ന ​വ​കു​പ്പ്

text_fields
bookmark_border
കാരുണ്യപദ്ധതിക്ക്​ 100 കോടി അനുവദിച്ച് ധ​ന ​വ​കു​പ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​ക്ക്​ (കാ​സ്‌​പ്‌) 100 കോ​ടി രൂ​പ ധ​ന​വ​കു​പ്പ്​ അ​നു​വ​ദി​ച്ചു. കു​ടും​ബ​ത്തി​ന്‌ പ്ര​തി​വ​ർ​ഷം അ​ഞ്ചു​ല​ക്ഷം രൂ​പ​വ​രെ സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 41.99 ല​ക്ഷം കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്.

സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കി​യ ഇ​ന​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ കോ​ടി​ക​ൾ ന​ൽ​കാ​നു​ണ്ട്. ഏ​താ​നും ആ​ശു​പ​ത്രി​ക​ൾ പ​ദ്ധ​തി​യി​ൽ​നി​ന്ന്​ പി​ന്മാ​റു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ 100 കോ​ടി അ​നു​വ​ദി​ച്ച​ത്.

ഏ​പ്രി​ൽ ആ​ദ്യം 150 കോ​ടി രൂ​പ ന​ൽ​കി​യി​രു​ന്നു. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​തു​വ​രെ 2795 കോ​ടി രൂ​പ​യാ​ണ്‌ പ​ദ്ധ​തി​ക്കാ​യി ന​ൽ​കി​യ​ത്‌. ഇ​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഹി​തം വ​ർ​ഷം 151 കോ​ടി രൂ​പ മാ​ത്ര​മാ​ണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Finance departmentKarunya scheme
News Summary - Finance department has allocated 100 crores for the Karunya scheme
Next Story