കെ.എസ്.ആർ.ടി.സി പരാമർശങ്ങളിൽ ധനവകുപ്പിന് അതൃപ്തി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകിയതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിയും സി.എം.ഡിയും തുടരുന്ന പരസ്യ വിമര്‍ശനത്തിൽ ധനവകുപ്പിന് അതൃപ്തി. ശമ്പളം സമയത്ത് നൽകാനാകാത്തത് ധനവകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലമാണെന്ന നിലയിലാണ് മന്ത്രി ആന്‍റണി രാജുവും സി.എം.ഡി ബിജു പ്രഭാകറും പ്രതികരിച്ചത്.
തിങ്കളാഴ്ച പണമനുവദിച്ചെങ്കിലും വെള്ളിയാഴ്ചയായിട്ടും പണമെത്താഞ്ഞതോടെ ‘കെ.എസ്.ആർ.ടി.സിയുടെ ശമ്പളക്കാര്യത്തിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ ഇത്ര പ്രാധാന്യമേ’ നൽകുന്നുള്ളൂവെന്നായിരുന്നു സി.എം.ഡിയുടെ പരാമർശം. സർക്കാറിന്‍റെ നിസ്സഹകരണം കൊണ്ട് കൂടിയാണ് താൻ ചുമതല ഒഴിയാൻ ആലോചിക്കുന്നതെന്ന പരാമർശത്തിലൂടെ ധനവകുപ്പിനെ പരോക്ഷമായികൂടി സി.എം.ഡി വിമർശിച്ചിരുന്നു.
സര്‍ക്കാര്‍ സഹായത്തിലെ മുന്‍മാസങ്ങളിലെ കുടിശ്ശികയായ 60 കോടി രൂപയും ജൂണിലെ വിഹിതമായ 50 കോടി രൂപയും ചേര്‍ത്ത് 110 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരം ഒരുവര്‍ഷത്തേക്ക് മാസം 50 കോടി രൂപവീതം നല്‍കാന്‍ ധനവകുപ്പ് സമ്മതിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നുമാസമായി 30 കോടി രൂപവീതമാണ് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.