പാലങ്ങളുടെ പുനരുദ്ധാരണത്തിന് ധനവകുപ്പ് പണം നൽകുന്നില്ല -ജി. സുധാകരൻ
text_fieldsതിരുവനന്തപുരം: പാലങ്ങളുടെ പുനരുദ്ധാരണത്തിനും അറകുറ്റ പണികൾക്കുമായി ഒറ്റ പൈസ പോലും ബഡ്ജറ്റിൽ നീക്കിയിരിപ ്പില്ലെന്ന് മന്ത്രി ജി. സുധാകരൻ. പുതുതായി നിർമിക്കാനുള്ള പാലമുണ്ടെങ്കിൽ അതിനുള്ള പണമല്ലാതെ നിലവിലുള്ള ആസ്ത ികൾ സംരക്ഷിക്കാൻ ഇത്രയും കാലമായിട്ടും ബഡ്ജറ്റിൽ നീക്കിയിരിപ്പില്ലെങ്കിൽ അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ചാനലിൻെറ ‘വ്യൂ പോയിൻറി’ലാണ് ജി സുധാകരൻ ധനവകുപ്പിനെതിരെ പ്രതികരിച്ചത്.
ചെലവഴിക്കുന്ന പണത്തിൻെറ മൂല്യം സംരക്ഷിക്കാനുള്ള നടപടികളെ കുറിച്ച് ധനകാര്യ വകുപ്പ് ശ്രദ്ധിക്കുന്നില്ല. ഓരോ സമയങ്ങളിൽ പാലത്തിന് പണം അനുവദിക്കുന്നതല്ലാതെ പിന്നെ അതിന് എന്ത് സംഭവിക്കുന്നുവെന്ന് അവർ ചിന്തിക്കുന്നില്ലെന്നും ജി. സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് നാലായിരത്തിലേറെ പാലങ്ങളുണ്ട്. അതിൽ 600ലേറെ പാലങ്ങൾ പൊളിച്ചു പണിയേണ്ടവയാണ്. 1500ഓളം പാലങ്ങൾക്ക് അറ്റകുറ്റ പണികൾ നടത്തിയാൽ മതി. മറ്റുള്ളവ മികച്ചവയാണ്. നൂറ് വർഷം പഴക്കമുണ്ടെങ്കിലും യാതൊരു കേടുമില്ലാത്ത പത്തു പാലമുണ്ട്. അറ്റകുറ്റ പണികൾ നടത്താൻ പണമില്ല.
ഇതു സംബന്ധിച്ച് ആസൂത്രണ ബോർഡിന് മുന്നിൽ നിർദേശം വെച്ചിരുന്നു. ബഡ്ജറ്റിൽ പ്രത്യേകം പണം വകയിരുത്താതെ തന്നെ കേടുപാട് പറ്റിയ പാലത്തിൻെറ ഡി.പി.ആർ വരുന്ന മുറക്ക് അപ്പപ്പോൾ പണം നൽകുമെന്ന് 2017-18 കാലത്ത് ധനകാര്യ മന്ത്രി സഭയിൽ പ്രഖ്യാപിച്ചിരുന്നു. മുപ്പതോളം പാലങ്ങളുടെ ഡി.പി.ആർ കൊടുത്തിട്ടുണ്ടെങ്കിലും അനുവാദമൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലങ്ങൾ പുനരുദ്ധീകരിക്കുന്നതിനും അറ്റകുറ്റ പണികൾക്കുമായി 500 കോടി രൂപയെങ്കിലും ബഡ്ജറ്റിൽ വകയിരുത്തിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. ധനകാര്യ ചട്ടങ്ങളിലും കാഴ്ചപ്പാടിലും സമൂലമായ മാറ്റം അനിവാര്യമാണെന്നും ധനകാര്യ ഉേദ്യാഗസ്ഥർ തന്നെ അതിന് മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.