ധനമന്ത്രാലയം അനാഥാവസ്ഥയിൽ
text_fieldsന്യൂഡൽഹി: മികച്ച ഭരണത്തെക്കുറിച്ച നിരന്തര വാഗ്ദാനങ്ങൾക്കിടയിൽ കേന്ദ്ര ധനമന്ത്രാലയം അനാഥാവസ്ഥയിൽ. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയെക്കാരുങ്ങുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആഴ്ചകളായി അവധിയിലാണ്. നിർണായക ഘട്ടത്തിൽ ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയയും രണ്ടാഴ്ചത്തെ അവധിയെടുത്തു. ചുമതലകൾ ഇനിയും വീതിച്ചുകിട്ടിയിട്ടില്ലാത്ത സഹമന്ത്രിമാരായ പൊൻ രാധാകൃഷ്ണൻ, പ്രതാപ് ശുക്ല എന്നിവർ ഒന്നും ചെയ്യാനറിയാതെ കൈമലർത്തുന്നു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തീവ്രപോരാട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാന ഭരണനേതാക്കൾ. അതിനെല്ലാമിടയിലാണ്, ഏറ്റവുമേറെ പ്രശ്നങ്ങൾ നേരിടുന്ന സാമ്പത്തികരംഗം വേണ്ടവിധം നിയന്ത്രിക്കാൻ തലപ്പത്ത് ആളില്ലാതായത്.
കഴിഞ്ഞ ദിവസം ജി.എസ്.ടി കൗൺസിൽ യോഗം വിഡിയോ കോൺഫറൻസിങ് വഴിയാണ് അരുൺ ജെയ്റ്റ്ലി നടത്തിയത്. മറ്റു ആരോഗ്യപ്രശ്നങ്ങൾകൂടിയുള്ളതിനാൽ ജെയ്റ്റ്ലിയുടെ വൃക്ക മാറ്റിവെക്കൽ നീണ്ടുപോവുകയാണ്. അതുവരെ ആഴ്ചയിൽ രണ്ടുവട്ടം ഡയാലിസിസിന് വിധേയനാവുകയാണ് അദ്ദേഹം. ഒാഫിസിൽ വരാത്ത ജെയ്റ്റ്ലിയുടെ ഒൗദ്യോഗിക വസതിയിലേക്ക് സന്ദർശകരെ അനുവദിക്കുന്നില്ല.
എണ്ണവില വർധന, ജി.എസ്.ടി നടത്തിപ്പ്, രൂപയുടെ മൂല്യത്തകർച്ച, സാമ്പത്തികമാന്ദ്യം, കാർഷിക പ്രതിസന്ധി, ബാങ്കിങ് മേഖലയിലെ പ്രതിസന്ധി, വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിങ്ങനെ പലവിധ പ്രശ്നങ്ങളിലാണ് ധനരംഗം. എന്നാൽ, ഫലപ്രദമായി കാര്യങ്ങളൊന്നും നടക്കുന്നില്ല. ജെയ്റ്റ്ലിയുടെ ചുമതല മറ്റാർെക്കങ്കിലും ഏൽപിച്ചുകൊടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറുമല്ല. നോട്ടുനിരോധനത്തിലേക്ക് മോദിയെ ചിന്തിപ്പിച്ച ഗുജറാത്ത് കേഡർ െഎ.എ.എസുകാരനായ ഹസ്മുഖ് അധിയ ഇതിെനല്ലാമിടയിൽ ദീർഘ അവധി എടുത്തത് മന്ത്രാലയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. അടിയന്തര കുടുംബസാഹചര്യങ്ങളൊന്നുമില്ലെങ്കിൽ മന്ത്രിയുടെ അഭാവത്തിൽ സെക്രട്ടറി അവധി എടുക്കുക പതിവില്ല. എന്നാൽ, ധനകാര്യ സെക്രട്ടറി മൈസൂരുവിൽ യോഗ പരിശീലിക്കുന്നതിനും ഗുരു സ്വാമി വിശാരദാനന്ദ് സരസ്വതിയുമൊത്ത് ധ്യാനത്തിനുമൊക്കെയാണ് നിർണായക ഘട്ടത്തിൽ അവധിയിൽ പോയത്. എക്സ്പൻഡീച്ചർ െസക്രട്ടറി എ.എൻ. ഝായാണ് പകരം ചുമതല നിർവഹിക്കുന്നത്.
അവധിക്ക് മറ്റു കാരണങ്ങൾ കണ്ടേക്കാമെന്നാണ് ഇതോടെ സജീവ ചർച്ച. ഹസ്മുഖ് അധിയയെ ടെസ്റ്റൈൽസിലേക്കോ മറ്റേതെങ്കിലും അപ്രധാന മന്ത്രാലയത്തിലേക്കോ മാറ്റണമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നു. കാബിനറ്റ് സെക്രട്ടറിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നയാളാണ് ഹസ്മുഖ് അധിയ. പുതിയ വിമർശനങ്ങൾക്കിടയിൽ ഇപ്പോഴത്തെ കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹക്ക് ഒരു വർഷംകൂടി കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ് സർക്കാർ. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അദ്ദേഹം കാബിനറ്റ് സെക്രട്ടറിയായി തുടരും. രണ്ടാംവട്ടമാണ് അദ്ദേഹത്തിന് കാലാവധി നീട്ടിക്കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.