പണം വകമാറ്റുന്നെന്നത് ദുഷ്പ്രചാരണം –ധനമന്ത്രി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ലഭിച്ച പ്രളയ ബാധിതരുടെ പണം വകമാറ്റുന്നെന്നത് ദുഷ്പ്രചാരണമെന്ന് മന്ത്രി തോമസ് െഎസക്. പണം പ ്രളയദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്നും മന്ത്ര ി പറഞ്ഞു.
ദുരിതാശ്വാസനിധിയിൽനിന്ന് ചെലവഴിക്കുന്ന ഓരോ രൂപക്കും രേഖയുണ്ട്. ഇത് സ ി.എ.ജി ഓഡിറ്റിന് വിധേയമാണ്. ദുരിതാശ്വാസനിധിക്ക് രണ്ട് ഘടകങ്ങൾ ഉണ്ട്. ബജറ്റിൽനിന്ന് സർക്കാർ നൽകുന്നതും ജനങ്ങളുടെ സംഭാവനയും. കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളുടെ സംഭാവന വഴി ജൂലൈ 20 വരെ 4106 കോടിയാണ് ലഭിച്ചത്. പ്രളയദുരിതാശ്വാസത്തിന് ലഭിച്ച തുക ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് പേമെൻറുകൾ തുടങ്ങിയവ വഴി ട്രാൻസ്ഫർ ചെയ്യുന്ന തുക ഇത്തരം അക്കൗണ്ടിലാണ് പോകുന്നത്. സാലറി ചലഞ്ചിലൂടെ സമാഹരിച്ചത് മാത്രമാണ് ട്രഷറിയിൽ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ചത്. പ്രളയദുരിതാശ്വാസനിധി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കില്ല എന്നുറപ്പുവരുത്താനാണ് പ്രേത്യക അക്കൗണ്ടുകളിൽ സൂക്ഷിച്ചത്.
മൂന്ന് ലക്ഷത്തിൽ കൂടുതൽ തുക െചലവഴിക്കണമെങ്കിൽ മന്ത്രിസഭ അംഗീകാരം വേണം. തുടർന്നിത് റവന്യൂവകുപ്പ് പരിശോധിക്കും. ഫിനാൻസ് സെക്രട്ടറിയാണ് പണം നൽകുക. മരിച്ച എം.എൽ.എയുടെ കുടുംബത്തിനും മറ്റും പണം നൽകിയതായി പ്രചാരണം നടക്കുന്നുണ്ട്. ബജറ്റിൽനിന്ന് നീക്കിെവച്ച പണമാണ് ഇത്തരം ആശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. പ്രളയവുമായി ബന്ധപ്പെട്ട് ജൂലൈ വരെ 2041 കോടി വിവിധ ചെലവുകൾക്കായി അനുവദിച്ചു. ശേഷിക്കുന്ന തുക മിച്ചമല്ല. വീട് നിർമാണത്തിനുള്ള തുകയിൽ ഗണ്യമായ ഒരു ഭാഗം പണി പൂർത്തിയാക്കുന്നത് അനുസരിച്ച് നൽകേണ്ടതാണ്.
കുടുംബശ്രീ വഴിയുള്ള പലിശരഹിത വായ്പ, കൃഷിക്കാരുടെയും സംരംഭകരുടെയും പലിശ സബ്സിഡി, റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണി ഇവയുടെയെല്ലാം പണം മാസങ്ങൾ കഴിഞ്ഞും നൽകേണ്ടി വരും. അത് കണക്കാക്കി അവയെ മൂന്നുമാസം, ആറ് മാസം, ഒരുവർഷം തുടങ്ങിയ കാലയളവുകളിലായി സ്ഥിരനിക്ഷേപം ആയി ഇടും. സേവിങ്സ് അക്കൗണ്ടിൽ മൂന്ന് മുതൽ 3.5 ശതമാനം പലിശയേ കിട്ടൂ. സ്ഥിരനിക്ഷേപത്തിന് 7.8 ശതമാനം പലിശ കിട്ടും. സംശയങ്ങൾ ശേഷിക്കുന്നെങ്കിൽ മറുപടി നൽകാമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.