സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ ബജറ്റ്; ധനമന്ത്രി ചർച്ച തുടരുന്നു
text_fieldsതിരുവനന്തപുരം: ബജറ്റിന് മുന്നോടിയായി ധനമന്ത്രി ഡോ. തോമസ് െഎസക് വിവിധ മേഖലയുടെ പ്രതിനിധികളുമായി നടത്തുന്ന ചർച്ച തുടരുന്നു. വെള്ളിയാഴ്ച ട്രേഡ് യൂനിയൻ നേതാക്കളുമായാണ് ചർച്ച നടന്നത്.
നിർമാണ മേഖലയിലെ മാന്ദ്യം പരിഹരിക്കാൻ ഉത്തേജക പാക്കേജ്, കയർ പുനഃസംഘടന, കൈത്തറി റിബേറ്റ് കുടിശ്ശിക തീർക്കൽ, മത്സ്യമേഖലയുടെ സംരക്ഷണം അടക്കമുള്ള നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ അത് മറികടക്കാനുള്ള ശ്രമങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചനകൾ. വൻകിട പദ്ധതികളുടെ ധാരാളിത്തമുണ്ടാകില്ല. എങ്കിലും കിഫ്ബി വഴി പദ്ധതികൾ വരും.
ചെലവ് നിയന്ത്രണത്തിന് നടപടി ഉണ്ടാകും. ലാഭകരമല്ലാത്ത പദ്ധതികൾ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ വകുപ്പിന് കീഴിൽ 2014ൽ ആരംഭിച്ച പാർട്ണർ കേരള മിഷെൻറ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമാനമായി കൂടുതൽ നടപടി വന്നേക്കും. സാമൂഹിക ക്ഷേമ മേഖലയിലെ ആശ്വാസ നടപടികളിൽ കൈവെക്കില്ല.
ഇക്കുറി ഫെബ്രുവരിയിൽ തന്നെ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക വർഷം ആരംഭിക്കും മുമ്പ് തന്നെ ബജറ്റ് സമ്പൂർണമായി പാസാക്കാനാണ് തീരുമാനം. േവാട്ട് ഒാൺ അക്കൗണ്ട് രീതി അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വാർഷിക പദ്ധതി ഏറെക്കുറെ ആസൂത്രണ ബോർഡ് തയാറാക്കിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാകും ബജറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.